ബഹ്​റൈനിൽ കോവിഡ്​ ബാധിച്ച 163 പേർ കൂടി സുഖംപ്രാപിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത്​ രോഗമുക്​തി നേടിയവരുടെ എണ്ണം 4916 ആയി ഉയർന്നു.

പുതുതായി 52 പേർക്ക്​ കൂടി രോഗം സ്​ഥിരീകരിച്ചു. ഇവരിൽ 39 പേർ വിദേശ തൊഴിലാളികളാണ്​. 13 പേർക്ക്​ സമ്പർക്കത്തിലൂടെയാണ്​ രോഗം പകർന്നത്​. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 3000 പരിശോധനകളിലാണ്​ പുതിയ രോഗബാധിതരെ കണ്ടെത്തിയത്​. നിലവിൽ 4293 പേരാണ്​ ചികിത്സയിൽ കഴിയുന്നത്​.

LEAVE A REPLY

Please enter your comment!
Please enter your name here