കൊറോണ വൈറസ് ബാധയേറ്റ് തുർക്കിയിൽ മരണമടഞ്ഞവരുടെ എണ്ണം ബുധനാഴ്ചത്തേക്ക് 59 ആയി ഉയർന്നു. പുതിയതായി 561 കേസുകൾ കൂടി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തുടനീളം കോവിഡ്-19 ബാധിച്ചവരുടെ എണ്ണം 2433 ആയതായി ആരോഗ്യ മന്ത്രി ഫഹ്രതിൻ കോക്ക അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ അയ്യായിരത്തോളം കോവിഡ് ടെസ്റ്റുകൾ നടത്തിയതായും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഇതോടെ നടത്തിയ മൊത്തം കൊറോണ പരിശോധനകളുടെ എണ്ണം 33,000 കവിഞ്ഞു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here