മിഡിൽ ഈസ്റ്റ് നോർത്ത് ആഫ്രിക്ക (മെന) മേഖലയിലെ 60 ശതമാനം ആളുകൾ വിമാന സർവീസുകൾ പുനരാരംഭിച്ചു കഴിഞ്ഞാൽ ആഭ്യന്തര, അന്തർദ്ദേശീയ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നുവെന്ന് ഓൺലൈൻ ട്രാവൽ മാർക്കറ്റ് പ്ലേസ് വെഗോ നടത്തിയ സർവേയിൽ പറയുന്നു.

സർവേയോട് പ്രതികരിച്ചവരിൽ, 40 ശതമാനം പേർ കോവിഡ് -19 നിയന്ത്രണങ്ങൾ എടുത്തു കളഞ്ഞാലുടൻ നാട്ടിലേക്ക് പോകാനുള്ള അവസരം ബുക്ക് ചെയ്യാൻ ആഗ്രഹിക്കുന്നു. അതേസമയം ഭൂരിഭാഗം ആളുകളും അടുത്ത മൂന്ന് മാസത്തിനുള്ളിൽ യാത്ര ചെയ്യാൻ പദ്ധതിയിടുന്നു.

“കൊറോണ വൈറസ് ലോകത്തിലെ യാത്രാ വ്യവസായ രംഗത്തെ പുനർനിർമ്മിച്ചു. വൈറസിന്റെ വ്യാപനം തടയുന്നതിനും വ്യവസായത്തെ പുനർ ജീവിപ്പിക്കുന്നതിനുമുള്ള മുൻകരുതൽ നടപടികൾ മെനയിലെ മിക്ക രാജ്യങ്ങളും അവതരിപ്പിക്കുന്നു. തൽഫലമായി, അന്തർ-പ്രാദേശിക യാത്രയ്ക്കുള്ള ഡിമാൻഡിൽ വർദ്ധനവ് കാണും എന്ന് വെഗോയിലെ മേനയുടെയും ഇന്ത്യയുടെയും മാനേജിംഗ് ഡയറക്ടർ മമൂൻ ഹംദാൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here