കേരളത്തില്‍ ഇന്ന് 6194 പേര്‍ക്ക് കോവിഡ്. യുകെ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍നിന്നു വന്ന ആര്‍ക്കും പുതുതായി രോഗമില്ല. 4 മണിക്കൂറിനിടെ 61,957 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10. ഇതുവരെ ആകെ 1,37,03,838 സാംപിളുകളാണു പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 17 മരണങ്ങള്‍ കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. ആകെ മരണം 4767. ചികിത്സയിലായിരുന്ന 2584 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. എറണാകുളം, കോഴിക്കോട് ജില്ലകളില്‍ സ്ഥിതി അതീവ ഗുരുതരമാണ്.

പോസിറ്റീവായവര്‍
എറണാകുളം 977
കോഴിക്കോട് 791
തിരുവനന്തപുരം 550
മലപ്പുറം 549
തൃശൂര്‍ 530
കണ്ണൂര്‍ 451
ആലപ്പുഴ 392
കോട്ടയം 376
കൊല്ലം 311
പാലക്കാട് 304
കാസര്‍കോട് 286
പത്തനംതിട്ട 256
ഇടുക്കി 230
വയനാട് 191

നെഗറ്റീവായവര്‍
തിരുവനന്തപുരം 247
കൊല്ലം 232
പത്തനംതിട്ട 51
ആലപ്പുഴ 129
കോട്ടയം 160
ഇടുക്കി 95
എറണാകുളം 139
തൃശൂര്‍ 218
പാലക്കാട് 205
മലപ്പുറം 304
കോഴിക്കോട് 301
വയനാട് 71
കണ്ണൂര്‍ 278
കാസര്‍കോട് 154

രോഗം സ്ഥിരീകരിച്ചവരില്‍ 171 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവരാണ്. 5596 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 404 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 956, കോഴിക്കോട് 778, തിരുവനന്തപുരം 398, മലപ്പുറം 528, തൃശൂര്‍ 509, കണ്ണൂര്‍ 357, ആലപ്പുഴ 385, കോട്ടയം 349, കൊല്ലം 301, പാലക്കാട് 140, കാസര്‍കോട് 260, പത്തനംതിട്ട 228, ഇടുക്കി 220, വയനാട് 187 എന്നിങ്ങനെയാണ് സമ്പര്‍ക്ക ബാധ.

23 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 11, കോഴിക്കോട് 3, കൊല്ലം, കാസര്‍കോട് 2 വീതം, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, വയനാട് 1 വീതം. 39,778 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 11,15,342 പേര്‍ ഇതുവരെ കോവിഡില്‍നിന്നു മുക്തി നേടി. വിവിധ ജില്ലകളിലായി 1,64,894 പേരാണ് നിരീക്ഷണത്തിലുള്ളത്. 982 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 17 പുതിയ ഹോട്‌സ്പോട്ടുകളാണുള്ളത്; 3 പ്രദേശത്തെ ഒഴിവാക്കി. നിലവില്‍ ആകെ 382 ഹോട്‌സ്പോട്ടുകളാണുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here