കുവൈത്തിൽ 631 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതുവരെ 49,303 പേർക്കാണ്​ വൈറസ്​ ബാധിച്ചത്​. ശനിയാഴ്​ച 667 പേർ ഉൾപ്പെടെ 39,943 പേർ രോഗമുക്​തി നേടി. അഞ്ചുപേർകൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 365 ആയി. ബാക്കി 8995 പേരാണ്​ ചികിത്സയിലുള്ളത്​. 158 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​.

അഹ്​മദി ഗവർണറേറ്റിൽ 197, ഫർവാനിയ ഗവർണറേറ്റിൽ 142, ജഹ്​റ ഗവർണറേറ്റിൽ 129, ഹവല്ലി ഗവർണറേറ്റിൽ 104, കാപിറ്റൽ ഗവർണറേറ്റിൽ 59 എന്നിങ്ങനെയാണ്​ പുതിയ കേസുകൾ. റെസിഡൻഷ്യൽ ഏരിയ അടിസ്ഥാനമാക്കിയാൽ അർദിയ 27, സുലൈബിയ 23, ദഹർ 22, സബാഹ്​ അൽ സാലിം 22, സബാഹിയ 22, വഹ 20 എന്നിങ്ങനെയാണ്​ പുതിയ കേസുകൾ. 386 കുവൈത്തികൾക്കും 245 വിദേശികൾക്കുമാണ്​ പുതുതായി കോവിഡ്​ സ്ഥിരീകരിച്ചത്​.

LEAVE A REPLY

Please enter your comment!
Please enter your name here