ഇന്ത്യയിൽ വീണ്ടും കോവിഡ്​ വ്യാപനം രൂക്ഷമാകുന്നു. 24 മണിക്കൂറിനിടെ 68,020 പേര്‍ക്കാണ്​ പുതുതായി കോവിഡ്​ സ്​ഥിരീകരിച്ചത്​. 291 മരണവും റി​േപ്പാര്‍ട്ട്​ ചെയ്​തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒക്​ടോബറിന്​ ശേഷം റിപ്പോര്‍ട്ട്​ ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണിത്​. 5,21,808 പേരാണ്​ നിലവില്‍ ചികിത്സയിലുള്ളത്​. മരണസംഖ്യ 1,61,843 ആയി ഉയരുകയും ചെയ്​തു. 1,13,55,993 പേര്‍ രോഗമുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

1,20,39,644 പേര്‍ക്കാണ്​ രാജ്യത്ത്​ ഇതുവരെ കോവിഡ്​ സ്​ഥിരീകരിച്ചത്​. 6,05,30,435 പേര്‍ കോവിഡ്​ വാക്​സിന്‍ സ്വീകരിക്കുകയും ചെയ്​തു. ഹോളി​െയ തുടര്‍ന്ന്​ ഉത്തരേ​ന്ത്യയിലെ വിവിധ സംസ്​ഥാനങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. ഒഡീഷയില്‍ പൊതു സ്​ഥലങ്ങളിലെ ഹോളി ആഘോഷങ്ങള്‍ക്ക്​ സര്‍ക്കാര്‍ വിലക്ക്​ ഏര്‍പ്പെടുത്തി. കോവിഡ്​ ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണിത്​.

മഹാരാഷ്​ട്രയില്‍ കോവിഡ്​ ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ ലോക്​ഡൗണ്‍ മുന്നറിയിപ്പ്​ നല്‍കി. 24 മണിക്കൂറിനിടെ 40,414 കേസുകളാണ്​ സംസ്​ഥാനത്ത്​ റിപ്പോര്‍ട്ട്​ ചെയ്​തത്​. 108 മരണവും സ്​ഥിരീകരിച്ചു. ശനിയാഴ്ച അര്‍ധര​ാത്രി മുതല്‍ സംസ്​ഥാനത്ത്​ രാത്രികാല കര്‍ഫ്യൂ കര്‍ശനമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here