കൂടുതൽ മേഖലകളിൽ സ്വദേശിവൽകരണം എന്ന ലക്ഷ്യത്തോടെ വിദേശികളുടെ എണ്ണം കുറയ്ക്കുന്ന പദ്ധതി തൊഴിൽ വിപണിയിൽ പ്രതിഫലിക്കുന്നതായി കണക്കുകൾ നൽകുന്ന സൂചന. കഴിഞ്ഞ വർഷം സെപ്റ്റംബർ മുതൽ ഡിസംബർ വരെ 3 മാസത്തിനിടെ കുവൈത്തിൽനിന്ന് 83574 പ്രവാസികൾ തൊഴിൽ മതിയാക്കി തിരിച്ചുപോയിട്ടുണ്ട്.

അതോടെ രാജ്യത്ത് തൊഴിലെടുക്കുന്ന വിദേശികളുടെ എണ്ണം 15 ലക്ഷം ആയി. സർക്കാർ മേഖലയിൽ കൂടുതൽ സ്വദേശികൾക്ക് തൊഴിൽ നൽകുന്ന പദ്ധതിയും ലക്ഷ്യം നേടുന്നുണ്ട്. 3 മാസത്തിനിടെ വിവിധ സർക്കാർ ഏജൻസികളിൽനിന്ന് 2144 വിദേശികളെയാണ് പിരിച്ചുവിട്ടത്.

സർക്കാർ മേഖലയിൽ നിലവിൽ തൊഴിൽ ശേഷിയിൽ 29% മാത്രമാണ് വിദേശികൾ. അതിൽ 65% ആരോഗ്യ, വിദ്യാഭ്യാസ മന്ത്രാലയത്തിലുമാണ്. വ്യാപാര മേഖലയിലെ തൊഴിൽ ശേഷിയായ 400909ൽ സ്വദേശികളുടെ എണ്ണം 4248 ആണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ഗാർഹിക തൊഴിൽ മേഖലയിൽ 3 മാസത്തിനിടെ 7385 പേരുടെ കുറവുണ്ടായിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here