രാജ്യത്ത് കൊവിഡ് പ്രതിദിന കേസുകള്‍ രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ഒരു ലക്ഷത്തില്‍ താഴെയായി. പുതുതായി 86,498 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 2123 പേരുടെ മരണം രേഖപ്പെടുത്തി.

പ്രതിദിന ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 4.62 ശതമാനമായി കുറഞ്ഞു. രോഗമുക്തി നിരക്ക് 94.29 ശതമാനമായി ഉയരുകയും ചെയ്തു. 13,03,702 പേരാണ് നിലവില്‍ കൊവിഡ് ബാധിച്ച്‌ രാജ്യത്ത് ചികിത്സയിലുള്ളത്.

അതേസമയം, ഇന്ത്യയില്‍ കൊറോണ വൈറസിന്റെ പുതിയൊരു വകഭേദം കൂടി കണ്ടെത്തി. B.1.1.28.2 എന്ന വകഭേദമാണ് കണ്ടത്. വിദേശത്ത് നിന്ന് എത്തിയവരിലാണ് പുതിയ വകഭേദം കണ്ടെത്തിയത്.

കടുത്ത ലക്ഷണങ്ങള്‍ക്ക് ഇടയാക്കാവുന്നതാണ് പുതിയ വകഭേദം. മറ്റ് കൊവിഡ് ബാധയുടെ ലക്ഷണങ്ങളായ ഭാരം കുറയല്, കടുത്ത പനി തുടങ്ങിയവയും പുതിയ വകഭേദം ബാധിച്ചവരില് പ്രകടമാകുന്നുണ്ട്. പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി നടത്തിയ ജീനോം സീക്വന്‍സിംഗിലൂടെയാണ് പുതിയ വകഭേദം കണ്ടെത്തിയത്.

അതേസമയം രാജ്യത്ത് 23,61,98,726 പേര് കൊവിഡ് വാക്സിന് സ്വീകരിച്ചു. 36,82,07,596 സാമ്ബിളുകളാണ് രാജ്യത്ത് ജൂണ് ഏഴ് വരെ രാജ്യത്ത് കൊവിഡിനായി ടെസ്റ്റ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here