ഇന്ത്യയിൽ 24 മണിക്കൂറിനിടെ 89,129 പേര്‍ക്ക്കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. അതെ സമയം ചികിത്സയിലുണ്ടായിരുന്ന 44,202 പേര്‍ രോഗമുക്തരായപ്പോള്‍ 714 പേര്‍ മരണത്തിന് കീഴടങ്ങിെയന്ന് ആരോഗ്യ മന്ത്രാലയത്തിെന്‍റ കണക്കുകള്‍ വെളിപ്പെടുത്തുന്നു.

ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 1,23,92,260 ആയി ഉയര്‍ന്നു . രോഗ മുക്തി നേടിയവരുടെ എണ്ണം 1,15,69,241 ആയി. ഇതുവരെ 1,64,110 പേര്‍ക്ക് വൈറസ് ബാധയില്‍ ജീവന്‍ നഷ്ടപ്പെട്ടു. നിലവില്‍ 6,58,909 പേരാണ് കോവിഡ് ബാധിച്ച്‌ ചികിത്സയിലുള്ളത്.

കേരളമടക്കം 11 സംസ്ഥാനങ്ങളിലെ കോവിഡ് കുതിപ്പുകള്‍ ആശങ്കജനകമാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വെളിപ്പെടുത്തല്‍ . കോവിഡ് പ്രതിരോധ നടപടികള്‍ കൂടുതല്‍ ശക്തമാക്കണമെന്നും പരിശോധനകളില്‍ 70 ശതമാനത്തിലേറെയും ആര്‍.ടി.പി.സി.ആര്‍ ആയിരിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.

അതേസമയം, മഹാരാഷ്ട്രയിലെ പ്രതിദിന കോവിഡ് കേസുകള്‍ അതീവ ഗുരുതരമായി. സംസ്ഥാനത്തെ കോവിഡ് വ്യാപനം രൂക്ഷമായി തുടര്‍ന്നാല്‍ വീണ്ടും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ സൂചന നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here