യു.എ.ഇയി​ലെ 90 ശതമാനം വിദ്യാഭ്യാസരംഗത്തെ ജീവനക്കാരും വാക്​സിന്‍ സ്വീകരിച്ചിട്ടുണ്ട്​. 36 ശതമാനം വിദ്യാര്‍ഥികളും കുത്തിവെപ്പെടുത്തു. നിലവില്‍ സ്​കൂളുകളില്‍ ഓണ്‍ലൈന്‍ പഠനവും നേരിട്ട്​ ക്ലാസിലെത്തിയുള്ള പഠനവും തുടരുന്നുണ്ട്​.കോവിഡ്​ കുറഞ്ഞ സാഹചര്യത്തില്‍ കുട്ടികളില്‍ വലിയ ശതമാനം നേരിട്ട്​ ക്ലാസിലെത്തിയാണ്​ പഠിക്കുന്നത്​.ഒക്​ടോബര്‍ മൂന്നു മുതല്‍ ദുബൈയില്‍ പൂര്‍ണമായും നേരിട്ട്​ ക്ലാസിലെത്തുന്ന സംവിധാനത്തിലേക്ക്​ മാറും.

അതേസമയം ദുബൈയില്‍ സ്വകാര്യ സ്​കൂള്‍ പ്രവേശനത്തിന്​ വാക്​സിന്‍ സ്വീകരിക്കണ​മെന്നോ നി​ശ്ചിത ഇടവേളകളില്‍ പി.സി.ആര്‍ പരിശോധന നടത്തണമെന്നോ മാനദണ്ഡമല്ല. സ്​കൂള്‍ തുറക്കുന്നതിന്​ നിയന്ത്രണങ്ങള്‍ തീരുമാനിക്കാന്‍ വിവിധ എമിറേറ്റുകള്‍ക്ക്​ വിദ്യാഭ്യാസ വകുപ്പ്​ അനുവാദം നല്‍കിയിരുന്നു. ഇതി​െന്‍റ അടിസ്​ഥാനത്തിലാണ്​ ദുബൈ പി.സി.ആര്‍ ഒഴിവാക്കിയത്​.

LEAVE A REPLY

Please enter your comment!
Please enter your name here