യുഎഇയിൽ കോവിഡ് 19 ബാധിതരായ ഒരാൾകൂടി കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചതോടെ ആകെ മരണം 2131 ആയി. 97 പേർ രോഗ ബാധിതരായതായും 129 പേർ രോഗമുക്തി നേടിയതായും ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. ആകെ രോഗികൾ: 7,39,381. രോഗമുക്തി നേടിയവർ: 7,33,379. ചികിത്സയിലുള്ളവർ: 3,871. വിവിധ രാജ്യക്കാരാണ് രോഗബാധിതർ. ഇവർക്ക് മികച്ച ചികിത്സയാണ് നൽകുന്നതെന്നും വാക്സിനേഷൻ വ്യാപകമായി നടന്നുവരുന്നതായും അധികൃതർ പറഞ്ഞു.

യുഎഇയിൽ 2,81,817 പേർക്ക് കൂടി പിസിആർ പരിശോധന നടത്തിയതോടെ ആകെ പരിശോധന 91 ദശലക്ഷത്തിലേറെ ആയതായി അധികൃതർ പറഞ്ഞു. കോവിഡ്19 പ്രോട്ടോകോൾ പിന്തുടരുന്നതിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ദുബായ് കൺസ്യൂമർ ആപ്പ് വഴിയോ 600545555 എന്ന നമ്പരിലോ, Consumerrights.ae വെബ്സൈറ്റ് സന്ദർശിച്ചോ വിവരം അധികൃതരെ അറിയിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here