ഹത്തയില്‍ വന്‍ ടൂറിസം പദ്ധതി പ്രഖ്യാപിച്ചു. ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമാണ് പ്രഖ്യാപനം നടത്തിയത്. പുതിയ തടാകം, ടൂറിസ്റ്റ് ബീച്ച്‌ എന്നിവ ഉള്‍പ്പെടുന്നതാണ് പുതിയ പദ്ധതി.

ഒമാനോട് ചേര്‍ന്ന് കിടക്കുന്ന ദുബൈയുടെ അതിര്‍ത്തി മലയോര പ്രദേശമാണ് ഹത്ത. ഇവിടെ പുതിയ തടാകം, ടൂറിസ്റ്റ് ബീച്ച്‌, ഗതാഗത സംവിധാനം, ദൈര്‍ഘ്യമേറിയ പര്‍വത നടപ്പാത എന്നിവയടങ്ങുന്നതാണ് പുതിയ പദ്ധതി. ഇതിന് പുറമെ ഹോട്ടല്‍ സൗകര്യങ്ങളും 120കി.മീറ്റര്‍ സൈക്കിള്‍ പാതയും നിര്‍മിക്കും. ഹത്തയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിന് പ്രത്യേക സ്ഥിരം കമ്മിറ്റിയെ നിശ്ചയിച്ചതായി ശെശഖ് മുഹമ്മദ് അറിയിച്ചു. ഹത്തയിലെ ജനങ്ങള്‍ക്ക് പ്രയോജനകരമാകുന്നതും യു.എ.ഇയിലെ കുടുംബങ്ങള്‍ക്ക് വിനോദസഞ്ചാര കേന്ദ്രമാകുന്നതുമായ സംയോജിത സാമ്ബത്തിക മാതൃകയാരിക്കുമിതെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here