സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസിന്റെ ആദ്യ ക്രൈം തില്ലര്‍ ചിത്രമായിരുന്നു അഞ്ചാംപാതിര. കുഞ്ചാക്കോ ബോബന്‍ നായകനായ ചിത്രം ഒരേ സമയം നിരൂപക ശ്രദ്ധയും ബോക്സോഫീസ് വിജയവും നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാംഭാഗം പ്രഖ്യാപിച്ചിരിക്കുകയാണ് മിഥുന്‍ മാനുവല്‍ തോമസും കുഞ്ചാക്കോ ബോബനും. ‘ ‘ആറാം പാതിരാ’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ‘അന്‍വര്‍ ഹുസൈന്‍ പുതിയ ഒരു നിഗൂഢതയിലേക്ക് കാലെടുത്ത് വെക്കുന്നു..!! ഒരു പുതിയ കേസ്, ഒരു പുതിയ നിഗൂഢതയുടെ ചുരുള്‍ അഴിയുന്നു..!! ആറാം പാതിരാ. ഈ ത്രില്ലര്‍ രൂപപ്പെടുന്നതിന് സാക്ഷിയാവുന്നതില്‍ ഏറെ ആവേശമുണ്ട്’, ടൈറ്റില്‍ പോസ്റ്ററിനൊപ്പം മിഥുന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കുഞ്ചാക്കോ ബോബനും ‘അഞ്ചാം പാതിരാ’ നിര്‍മ്മാതാവ് ആഷിക് ഉസ്മാനുമൊപ്പം ഒരു പുതിയ ത്രില്ലര്‍ ചെയ്യാന്‍ ഒരുങ്ങുകയാണെന്ന് മിഥുന്‍ മാനുവല്‍ ഡിസംബറില്‍ പ്രഖ്യാപിച്ചിരുന്നു. ‘അഞ്ചാം പാതിരാ കഴിഞ്ഞ സ്ഥിതിക്ക്’ എന്നു മാത്രമായിരുന്നു മിഥുന്‍ അന്ന് ഫേസ്ബുക്കില്‍ കുറിച്ചത്. അഞ്ചാംപാതിരയുടെ ബോളിവുഡ് റീമേക്കും ഉടന്‍ പുറത്തിറങ്ങും. മിഥുന്‍ മാനുവല്‍ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here