അബുദാബിയുടെ ധനസഹായത്തോടെ ബഹ്റൈനില്‍ കാര്‍ഡിയാക് സ്പെഷ്യാലിറ്റി ആശുപത്രി തുറന്നു. 735 മില്യണ്‍ ധനസഹായമാണ് അബുദബി ബഹ്റൈന്‍ നല്‍കിയത്. രാജ്യത്തിനകത്തും പുറത്തുമുള്ള 25 ദശലക്ഷത്തിലധികം വ്യക്തികളെ ഈ കാര്‍ഡിയാക് സെന്ററില്‍ ചികിത്സിക്കാന്‍ കഴിയും.
53,000 ചതുരശ്ര മീറ്റര്‍ ഏരിയയിലുള്ള കേന്ദ്രത്തില്‍ 148 കിടക്കകളാണുള്ളത്. ഔട്ട്പേഷ്യന്റ് ക്ലിനിക്കുകള്‍, റേഡിയോളജി, ഫാര്‍മസി, ഫിസിയോതെറാപ്പി, വന്ധ്യംകരണം, അത്യാഹിത വിഭാഗങ്ങള്‍ തുടങ്ങിയ സൗകര്യങ്ങളും സേവനങ്ങളും കേന്ദ്രത്തില്‍ ലഭ്യമാണ്. ജിസിസി വികസന പദ്ധതിയുടെ ഭാഗമായി 2013 ല്‍ യുഎഇ ബഹ്റൈന്‍ നല്കിയ 9.1 ബില്യണ്‍ ദിര്‍ഹം നല്‍കിയിരുന്നു. ഇതിലേക്ക് 735 മില്യണ്‍ അബുദബി നല്‍കിയിരുന്നു.