കോവിഡ്-19 പശ്ചാത്തലത്തിൽ അവശ്യസാധനങ്ങളുടെ ഹോം ഡെലിവറിയിൽ ഗണ്യമായ വർദ്ധനവ് വന്നത് പരിഹരിക്കുവാൻ ട്രാൻസ്പോർട്ട് അതോറിറ്റി സൗജന്യമായി ടാക്സി സർവീസുകൾ നൽകുന്നു. കോവിഡ് നിയന്ത്രണങ്ങൾ ശക്തമായി നിലനിൽക്കെ അവശ്യസാധനങ്ങൾക്കുള്ള ഹോം ഡെലിവറികൾ പൂർത്തീകരിക്കാനിവാതെ കച്ചവടക്കാർ പ്രതിസന്ധിയിൽ ആയിരിക്കവെയാണ് ആശ്വാസവുമായി അബുദാബി ഗവൺമെൻറ് ഇങ്ങനെയൊരു പ്രസ്താവന ഇറക്കിയത്.

ടാക്സികളിൽ ഡെലിവറി ചെയ്യുന്ന സാധനങ്ങൾക്ക് ഉപഭോക്താവിൽ നിന്ന് ഡെലിവറി ചാർജ് ഈടാക്കില്ല എന്നും ഇതിനായി തെരഞ്ഞെടുക്കുന്നത് ടാക്സികളുടെ ഡ്രൈവർമാർക്ക് സുഗമമായി ഡെലിവറി പൂർത്തീകരിക്കുന്നതിനെ കുറിച്ചും മതിയായ ആരോഗ്യ സുരക്ഷാ മുൻകരുതലുകൾ എടുക്കുന്നതിനെ കുറിച്ചും അടിയന്തര ട്രെയിനിങ് നൽകുമെന്നും ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. ഈ സംരംഭം പ്രയോജനപ്പെടുത്തുവാൻ വേണ്ടി അബുദാബിയിലുള്ള റീടെയിൽ ഔട്ട്‌ലെറ്റുകൾക്ക് അബുദാബി ടാക്സി ആപ്പ് വഴിയോ, 6 0 0 5 3 5 3 5 3 എന്ന നമ്പർ വഴിയോ രജിസ്റ്റർ ചെയ്യാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here