മുപ്പത്തൊന്നാമത് അബുദബി അന്താരാഷ്ട്ര പുസ്തകോത്സവം മെയ് 23 മുതൽ മെയ് 29 വരെ അബുദബി നാഷണൽ എക്സിബിഷൻ സെന്ററിൽ ( അഡ്‌നിക്) നടക്കുമെന്ന് അധികൃതർ അറിയിച്ചു. 80 രാജ്യങ്ങളിൽ നിന്നായി ആയിരത്തോളം പ്രസാധകർ പങ്കെടുക്കും.

മേളയുടെ ഭാഗമായി നാനൂറോളം പ്രത്യേക പരിപാടികൾ, പ്രത്യേക സംവാദങ്ങൾ, വർക്ക് ഷോപ്പുകൾ, കാവ്യസന്ധ്യകൾ, മറ്റു സാംസ്‌കാരിക പരിപാടികൾ അരങ്ങേറും. അബുദബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം, അബുദബി അറബിക് ലാംഗ്വേജ് സെന്റർ എന്നിവർ സംയുക്തമായാണ് പുസ്തകമേള സംഘടിപ്പിക്കുന്നത്.

ഏഴ് ദിവസം നീണ്ട് നിൽക്കുന്ന പുസ്തകമേളയിൽ ആഗോളതലത്തിൽ ശ്രദ്ധേയരായ സാഹിത്യകാരന്മാർ, നോബൽ സമ്മാനജേതാക്കൾ, പണ്ഡിതർ പങ്കെടുക്കും. മുപ്പത്തൊന്നാമത് പുസ്തകോത്സവത്തിലെ മുഖ്യാതിഥി ജർമനിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here