കോവിഡ് സുരക്ഷയുറപ്പാക്കുന്നതിന്റെ ഭാഗമായി അബുദാബി എൻട്രി പോയിന്റുകളിൽ ഇ.ഡി.ഇ. സ്കാനറുകൾ സ്ഥാപിക്കുമെന്ന് അത്യാഹിത, ദുരന്തനിവാരണ വകുപ്പ് അറിയിച്ചു. വെള്ളിയാഴ്‌ച മുതൽ ഇത് നിലവിൽ വരും. അബുദാബിയിലെ കോവിഡ് വ്യാപനനിരക്ക് 0.05 ശതമാനത്തിൽനിന്ന് ഉയരാതെ നിയന്ത്രിച്ച് നിർത്തുക എന്ന ലക്ഷ്യത്തോടെയാണ് തീരുമാനം.

വ്യക്തിഗത വിവരങ്ങൾ ശേഖരിക്കാതെതന്നെ കോവിഡ് ബാധ എളുപ്പത്തിൽ കണ്ടെത്താൻ കഴിയുമെന്നതാണ് ഇ.ഡി.ഇ. സ്കാനറുകളുടെ പ്രത്യേകത. പോസിറ്റീവ് ലക്ഷണങ്ങളുള്ളവരെ റാപ്പിഡ് പരിശോധനയ്ക്ക് വിധയമാക്കും. 20 മിനിറ്റിനകം ലഭിക്കുന്ന പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ കൈക്കൊള്ളും.

കൃത്യമായ ഇടവേളകളിലെ പരിശോധന, ഗ്രീൻപാസ് സംവിധാനം, ഉയർന്ന വാക്സിൻ നിരക്ക് എന്നിവയിലൂടെ കോവിഡിനെതിരേ നടത്തുന്ന കുറ്റമറ്റ ശ്രമങ്ങളുടെ ഭാഗമായാണ് സ്കാനർ സംവിധാനമെന്നും വകുപ്പ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here