അബൂദബിയിലെ തൊഴിലാളികൾക്കിടയിലെ ഡിജിറ്റൽ കരിയറും നേതൃശേഷിയും കണ്ടെത്തുന്നതിനായി അബൂദബി സ്കൂൾ ഓഫ് ഗവൺമെന്‍റ് (എ.ഡി.എസ്.ജി) ഫ്യൂച്ചർ ഷേപേഴ്സ് പദ്ധതിക്കു തുടക്കംകുറിച്ചു. അബൂദബി സർക്കാറിന്‍റെ ഡിജിറ്റൽ അജണ്ടയെ പിന്തുണക്കുക, തൊഴിലാളികളുടെ ശേഷി ശക്തിപ്പെടുത്തുക എന്നീ ലക്ഷ്യമാണ് എ.ഡി.എസ്.ജിയുടെ പുതിയ നീക്കത്തിനു പിന്നിൽ.

സർക്കാർ ജീവനക്കാർക്കും അബൂദബി നിവാസികൾക്കും പദ്ധതിയിൽ ഭാഗമാവാൻ അവസരമുണ്ട്. സമാന മനസ്കർക്കും ടെക്-വ്യവസായ മേഖലയിലെ വിദഗ്ധർക്കും സഹകരിച്ചു പ്രവർത്തിക്കാനാവും. പദ്ധതി പൂർത്തീകരിക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും. പങ്കെടുക്കുന്നവർക്ക് അവരുടേതായ സമയമെടുത്ത് കോഴ്സ് പൂർത്തിയാക്കാൻ അവസരം നൽകുന്ന രീതിയിലാണ് പദ്ധതി ക്രമീകരിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here