കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായെന്നോണം ഹോം ക്വാറന്റൈൻ നിർദ്ദേശിക്കപ്പെടുന്ന വ്യക്തികളെ നിരീക്ഷിക്കുവാനായി, അബുദാബി ആരോഗ്യമന്ത്രാലയം സ്റ്റേ ഹോം എന്ന പേരിൽ സ്മാർട്ട് ആപ്പ് രൂപീകരിച്ചു. ആരോഗ്യ മന്ത്രാലയത്തിലെ പ്രവർത്തനവുമായി ഇഴചേർന്ന് പോകുന്ന ഈ ആപ്ലിക്കേഷൻ, വീടുകളിൽ ക്വാറന്റൈനിൽ കഴിയുന്ന വ്യക്തികൾ പൊതു ജനങ്ങളുമായി സമ്പർക്കം പുലർത്തുന്നില്ല എന്ന് ഉറപ്പു വരുത്തുന്നതിനും അതുപോലെ അവർക്ക് വേണ്ട മാർഗ നിർദേശങ്ങൾ നൽകുന്നതിനും സഹായിക്കും.അതു കൂടാതെ, ഹോം ക്വാറന്റൈനിലുള്ള വ്യക്തികളുടെ ലൊക്കേഷൻ സദാസമയം മോണിറ്റർ ചെയ്യപ്പെടുകയും അതുവഴി അവർ നിയമലംഘനം നടത്തുന്നില്ല എന്ന് ഉറപ്പു വരുത്താനും ഈ ആപ്പ് സഹായിക്കുമെന്നും അധികൃതർ അറിയിച്ചു.

പ്രത്യേകമായി നൽകുന്ന യൂസർനെയിമും പാസ്‌വേർഡും വഴിയാണ് സ്റ്റേ ഹോം ആപ്പ് ഉപയോഗിക്കേണ്ടതെന്നും ക്വാറന്റൈനുമായി ബന്ധപ്പെട്ട സന്ദേശങ്ങളും അലർട്ടുകളും ഈ ആപ്പ് വഴി വ്യക്തികൾക്ക് ലഭ്യമാക്കുന്നതാണ് എന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.ആപ്പിൾ സ്റ്റോർ വഴിയും ഗൂഗിൾ പ്ലേ വഴിയും ഡൗൺലോഡ് ചെയ്തും സ്റ്റേ ഹോം ആപ്പ് ഉപയോഗിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here