രാജ്യത്തെ അപകട, അഗ്നിബാധ സ്ഥലങ്ങളില്‍ കൂട്ടം കൂടി നിന്ന് മാര്‍ഗതടസ്സം സൃഷ്ടിക്കുന്നവര്‍ക്ക് 1000 ദിര്‍ഹം (20,000 രൂപ) പിഴ ചുമത്തുമെന്ന് അബുദാബി പൊലീസ്. അപകട ദൃശ്യമോ ചിത്രമോ പകര്‍ത്തുന്നതും പ്രചരിപ്പിക്കുന്നതും കുറ്റകരമാണെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി .

അപകട മേഖലകളില്‍ ജനങ്ങള്‍ ഒത്തുചേരുന്നത് ആംബുലന്‍സ്, അഗ്നിശമന സേന, പൊലീസ് വാഹനങ്ങള്‍ക്ക് തടസ്സമുണ്ടാക്കും. ഇതുമൂലം രക്ഷാപ്രവര്‍ത്തനങ്ങള്‍ തടസപ്പെടാനും വിലപ്പെട്ട ജീവന്‍ നഷ്ടപ്പെടാനും ഇടയാക്കുമെന്നും പൊലീസ് ചൂണ്ടിക്കാട്ടി.

അതെ സമയം അത്യാഹിത വാഹനങ്ങള്‍ക്ക് ലക്ഷ്യസ്ഥാനത്തെത്താന്‍ മറ്റു വാഹനങ്ങള്‍ വഴിയൊരുക്കണമെന്നും പോലീസ് പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ ദൃശ്യമടക്കം പോസ്റ്റ് ചെയ്താണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here