കോവിഡ് നിയന്ത്രണങ്ങൾ നീങ്ങി തൊഴിൽ മേഖല കൂടുതൽ സജീവമായതോടെ അബുദാബിക്കാരുടെ സന്തോഷ സൂചികയ്ക്കു പുഞ്ചിരിയുടെ തിളക്കം. ആശങ്കകൾ അകന്നപ്പോൾ 12 മാസത്തിനകം സന്തോഷ സൂചിക 7.8% വർധിച്ചു. സാമൂഹിക വികസന വിഭാഗം (ഡിസിഡി) നടത്തിയ സർവേയിലാണു കണ്ടെത്തൽ.

തൊഴിൽ–ജീവിത നിലവാരം 36.6%ൽ നിന്ന് 52.6% ആയി ഉയർന്നു. ജീവിത സംതൃപ്തി സൂചികയിലും 7% വർധനയുണ്ട്. നാലര ദിവസം ജോലിയും രണ്ടര ദിവസത്തെ അവധിയും നടപ്പിലായതും കോവിഡ് ഇളവുകൾ നീങ്ങിയതുമാണു സന്തോഷത്തിന്റെ അളവ് കോൽ കൂട്ടിയ ഘടകങ്ങൾ. ജനുവരി മുതലാണ് സർക്കാർ ജീവനക്കാരുടെ പ്രവൃത്തി സമയം ആഴ്ചയിൽ 4.5 ദിവസമാക്കി കുറച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here