വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് അബൂദബിയില്‍ ജൂലൈ 1 മുതല്‍ ക്വാറന്റീന്‍ ഒഴിവാക്കുമെന്ന് അധികൃതര്‍. ദുബയിലേതിന് സമാനമായ സംവിധാനമാണ് അബൂദബിയും നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് ഡിസിടി അബൂദബി ടൂറിസം ആന്റ് മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അലി അല്‍ ശെയ്ബ പറഞ്ഞു. ഓരോ രാജ്യത്തെയും കോവിഡ് സാഹചര്യത്തിന് അനുസരിച്ച് പിസിആര്‍ പ്രോട്ടോക്കോളില്‍ മാറ്റം വരുമെന്നും അദ്ദേഹം അറിയിച്ചു.

നിലവില്‍ ഗ്രീന്‍ ലിസ്റ്റില്‍ പെട്ടതല്ലാത്ത ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് അബൂദബിയില്‍ 10 ദിവസത്തെ ക്വാറന്റീന്‍ ഉണ്ട്. ഹരിത പട്ടിക കൂടുതല്‍ രാജ്യങ്ങളെ ഉള്‍പ്പെടുത്തി വികസിപ്പിച്ചു വരികയാണെന്നും ജൂലൈ ആദ്യത്തോട് കൂടി എല്ലാവര്‍ക്കും അബൂദബിയിലേക്ക് വരാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അല്‍ ശെയ്ബ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here