അബുദാബിയില്‍ മെഡിക്കല്‍ ടെസ്​റ്റിന്​ കോവിഡ്​ ഫലം നിര്‍ബന്ധമാക്കി. 72 മണിക്കൂര്‍ മുന്‍പെടുത്ത പരിശോധന ഫലമാണ്​ ഹാജരാക്കേണ്ടത്​. അബുദാബി ഹെല്‍ത്ത്​ സര്‍വീസ്​ കമ്ബനിയായ സെഹയാണ്​ ഇക്കാര്യം അറിയിച്ചത്​. വിസ പുതുക്കുന്നവര്‍ക്കും പുതിയ വിസ എടുക്കുന്നവര്‍ക്കും ഇനി മുതല്‍ കോവിഡ്​ നെഗറ്റീവ്​ ഫലം വേണ്ടി വരും.

അതേസമയം അബൂദബിയില്‍ സിനോഫാം വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് ബൂസ്​റ്റര്‍ ഡോസായി ഫൈസര്‍ വാക്സിന്‍ കൂടി എടുക്കാമെന്ന് ആരോഗ്യവിഭാഗം അധികൃതരുടെ നിര്‍ദേശം. വാക്സിന്‍ രണ്ട് ഡോസ് സ്വീകരിച്ച്‌ ആറ് മാസം പിന്നിട്ടവര്‍ക്ക് വേണമെങ്കില്‍ ബൂസ്​റ്റര്‍ ഡോസായി ഫൈസര്‍ വാക്സിന്‍ സ്വീകരിക്കാം. മരുന്ന് സ്വീകരിക്കുന്ന വ്യക്തിയുടെയും പരിശോധിക്കുന്ന ഡോക്ടറുടെയും സമ്മതപത്രം ഹാജരാക്കിയാകും അബൂദബിയില്‍ ഇത്തരത്തില്‍ ബൂസ്​റ്റര്‍ ഡോസ് നല്‍കുക. വാക്സിന്‍ കേന്ദ്രങ്ങളില്‍ സൗജന്യമായി ഫൈസര്‍ ബൂസ്​റ്റര്‍ ഡോസായി നല്‍കാന്‍ സൗകര്യമേര്‍പ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here