28 രാജ്യങ്ങളെ ഉള്‍പ്പെടുത്തി അബുദാബി ഹരിത പട്ടിക പുതുക്കി. മാള്‍ട്ടയെ പുതുതായി ഉള്‍പ്പെടുത്തിയപ്പോള്‍ താജികിസ്താനെയും യുകെയെയും ഒഴിവാക്കി. പട്ടികയില്‍ ഉള്‍പ്പെട്ട രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് അബുദാബിയില്‍ നിര്‍ബന്ധിത ക്വാറന്റീന്‍ ആവശ്യമില്ല. അബൂദബി എയര്‍പോര്‍ട്ടില്‍ എത്തിയാല്‍ പിസിആര്‍ പരിശോധന നടത്തിയാല്‍ മതിയാവും.

ആസ്‌ത്രേലിയ, അസര്‍ബൈജാന്‍, ഭൂട്ടാന്‍, ബ്രൂണെ, ചൈന, ക്യൂബ, ജര്‍മനി, ഗ്രീന്‍ലാന്റ്, ഹോങ്കോങ്, ഐസ്ലന്റ്, ഇസ്രായേല്‍, ജപ്പാന്‍, കിര്‍ഗിസ്താന്‍, മാള്‍ട്ട, മൗറീഷ്യസ്, മോള്‍ഡോവ, മൊറോക്കോ, ന്യൂസിലന്റ്, പോര്‍ച്ചുഗല്‍, റഷ്യ, സൗദി അറേബ്യ, സിംഗപ്പൂര്‍, സൗത്ത് കൊറിയ, സ്‌പെയിന്‍, സ്വിറ്റ്‌സര്‍ലന്റ്, തായിവാന്‍, യുഎസ്, ഉസ്‌ബെക്കിസ്താന്‍ എന്നീ രാജ്യങ്ങളാണ് പട്ടകിയിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here