അബുദാബിയില്‍ കൊവിഡ് പരിശോധനാ നിരക്ക് കുറച്ചു.പി.സി.ആര്‍ ടെസ്റ്റിന് ഇനി മുതല്‍ 65 ദിര്‍ഹമായിരിക്കും.സാമ്ബിള്‍ ശേഖരിക്കന്നതിനും ടെസ്റ്റിനും ഉള്‍പ്പെടെ ഒരു പി.സി.ആര്‍ പരിശോധനക്ക് ആകെ 65 ദിര്‍ഹമായിരിക്കും നിരക്കെന്നാണ് അബുദാബി ഹെല്‍ത്ത് അതോരിറ്റിയുടെ അറിയിപ്പില്‍ പറയുന്നത്.

പൊതു-സ്വകാര്യ മേഖലകളിലെ നിരവധി ആശുപത്രികളില്‍ പി.സി.ആര്‍ പരിശോധന നടത്തിവരുന്നുണ്ട്. ഇതിന് പുറമെ അബുദാബിയില്‍ വിവിധയിടങ്ങളിലായി ഡ്രൈവ് ത്രൂ ടെസ്റ്റിങ് സെന്ററുകളും പ്രവര്‍ത്തിക്കുന്നു. അബുദാബിയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരില്‍ വാക്സിനെടുക്കാത്തവര്‍ക്കും രണ്ടാഴ്‍ചയിലൊരിക്കല്‍ പി.സി.ആര്‍ പരിശോധന നിര്‍ബന്ധമാണ്. വാക്സിനേഷന്‍ പൂര്‍ത്തീകരിച്ചവര്‍ മാസത്തിലൊരിക്കലും പി.സി.ആര്‍ പരിശോധന നടത്തിയിരിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here