പരിഷ്‌ക്കരിച്ച പ്രൈവസി പോളിസി അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകള്‍ ഫെബ്രുവരി 8ന് ഡിലീറ്റ് ചെയ്യില്ലെന്ന് പ്രഖ്യാപിച്ച്‌ വാട്സാപ്പ്. പുതിയ സ്വകാര്യതാ അപ്ഡേറ്റ് വന്നതിന് പിന്നാലെ വാട്സാപ്പിനെതിരായി വലിയ വിമര്‍ശനങ്ങള്‍ ഉയരുകയും പ്രചാരണങ്ങള്‍ നടക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് വാട്സാപ്പ് നിലപാട് മാറ്റി രംഗത്തെത്തിയത്.

സമൂഹ മാധ്യമമായ ഫേസ്‌ബുക്ക് ഡേറ്റ പങ്കിടുന്നതുമായി ബന്ധപ്പെട്ട നിബന്ധനകള്‍ അംഗീകരിക്കുന്ന അപ്‌ഡേറ്റ് സ്വീകരിക്കുന്നതിനുള്ള ഫെബ്രുവരി 8 ലെ സമയപരിധി വാട്സാപ്പ് റദ്ദാക്കി. പകരം പുതിയ നയം വ്യക്തമായി മനസിലാക്കി തീരുമാനമെടുക്കാന്‍ സമയം നല്‍കുമെന്നാണ് അറിയിപ്പ് . അതെ സമയം മേയ് വരെ പുതിയ സ്വകാര്യനയം നടപ്പാക്കില്ലെന്നാണ് കമ്ബനി വ്യക്തമാക്കിയിരിക്കുന്നത്.

ഇതിന് പുറമെ പ്രൈവസി പോളിസിയുമായി ബന്ധപ്പെട്ട നിബന്ധനകള്‍ പരിശോധിക്കാനും മനസിലാക്കാനും ഉപയോക്താക്കള്‍ക്ക് ആവശ്യത്തിന് സമയം ലഭിക്കുന്നുണ്ടെന്ന കാര്യം ഉറപ്പാക്കുമെന്ന് വാട്സാപ്പ് പറഞ്ഞു. ഒരു അക്കൗണ്ടും ഡിലീറ്റ് ചെയ്യാന്‍ ഞങ്ങള്‍ ഒരിക്കലും പദ്ധതിയിട്ടിട്ടില്ലെന്നും ഭാവിയില്‍ അങ്ങനെ ചെയ്യില്ലെന്നും വാട്സാപ്പ് കൂട്ടിച്ചേര്‍ത്തു.

അതെ സമയം ഉപയോക്താക്കള്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയക്കുന്ന സന്ദേശങ്ങളുടെ സ്വകാര്യതയെ പുതിയ പ്രൈവസി പോളിസി ബാധിക്കില്ലെന്ന് വാട്സാപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു . സ്വകാര്യ സന്ദേശങ്ങള്‍ എന്റ് റ്റു എന്റ് എന്‍ക്രിപ്ഷനിലൂടെ സംരക്ഷിക്കുന്നത് തുടരുമെന്നും നിങ്ങളുടെ സന്ദേശങ്ങളുടെ സ്വകാര്യതയെ ബാധിക്കുകയില്ലെന്നും വാട്സാപ്പ് വെളിപ്പെടുത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here