യുഎഇയില്‍ അനധികൃത പാര്‍ക്കിങ് കേന്ദ്രങ്ങള്‍ക്കെതിരെ നടപടി ശക്തമാക്കി ഷാര്‍ജ മുനിസിപ്പാലിറ്റി അധികൃതര്‍. ഇത്തരം സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്‍തിരിക്കുന്ന വാഹനങ്ങളില്‍ മുനിസിപ്പാലിറ്റി അധികൃതരും പൊലീസും ചേര്‍ന്ന് സ്റ്റിക്കറുകള്‍ പതിക്കാന്‍ തുടങ്ങി. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും മുനിസിപ്പാലിറ്റി പുറത്തുവിട്ടിട്ടുണ്ട്.

അനധികൃത പാര്‍ക്കിങ് സ്ഥലങ്ങളില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍ അവിടെ നിന്ന് മാറ്റണമെന്ന് ഉടമസ്ഥരോട് ആവശ്യപ്പെടുന്ന സന്ദേശങ്ങളാണ് വാഹനങ്ങളില്‍ പതിക്കുന്നത്. മുനിസിപ്പാലിറ്റിയുടെ പാര്‍ക്കിങ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന ഇത്തരം സ്ഥലങ്ങള്‍ കാരണം നിരവധി പ്രശ്‍നങ്ങളുണ്ടാകുന്ന സാഹചര്യത്തിലാണ് അധികൃതര്‍ നടപടി കര്‍ശനമാക്കിയത്. ചിലര്‍ ദീര്‍ഘകാലം വാഹനങ്ങള്‍ ഇവിടെ നിര്‍ത്തിയിട്ട് പോകുന്നുണ്ട്. ഇത് നഗരത്തിന്റെ സൗന്ദര്യത്തെ ബാധിക്കുന്നതായും അധികൃതര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here