ഈ വർഷത്തെ എ.എഫ്.സി ചാമ്പ്യൻസ്​ ലീഗ് ഫൈനലിന് ഖത്തർ ആതിഥേയത്വം വഹിക്കുമെന്ന് ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ (എ.എഫ്.സി) അറിയിച്ചു. നവംബർ മധ്യത്തോടെ കിഴക്കനേഷ്യൻ മേഖല ചാമ്പ്യൻസ്​ ലീഗ് മത്സരങ്ങൾക്കുള്ള ഖത്തറിന്റെ തയാറെടുപ്പുകൾക്കിടയിലാണ് എ.എഫ്.സിയുടെ പ്രഖ്യാപനം. മലേഷ്യയിൽ നടക്കാനിരുന്ന കിഴക്കൻ മേഖല മത്സരങ്ങൾ അവിടെ കോവിഡ്-19 പോസിറ്റിവ് കേസുകൾ വർധിച്ചതിനാലാണ് ഖത്തറിലേക്ക് മാറ്റാൻ എ.എഫ്.സി തീരുമാനിച്ചത്. ലോകകപ്പ് സ്​റ്റേഡിയങ്ങളുൾപ്പെടെ നാല് വേദികളിലായി പശ്ചിമേഷ്യൻ മേഖലാ എ.എഫ്.സി ചാമ്പ്യൻസ്​ ലീഗ് മത്സരങ്ങൾ വിജയകരമായി പൂർത്തിയാക്കിയതാണ് ഖത്തറിനെ തെരഞ്ഞെടുക്കാൻ എ.എഫ്.സിക്ക് പ്രചോദനമായത്. കോവിഡ്-19 പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങൾക്കിടയിൽ വിജയകരമായി സെമി ഫൈനലടക്കമുള്ള മത്സരങ്ങൾ സംഘടിപ്പിച്ചത് എ.എഫ്.സിയുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.

കോവിഡ്-19 പശ്ചാത്തലത്തിൽ ക്ലബുകളുടെയും ഓഫിഷ്യലുകളുടെയും ആരോഗ്യസുരക്ഷയും സംരക്ഷണവും ഉറപ്പുവരുത്തുന്നതിെൻറ ഭാഗമായി 2020 എ.എഫ്.സി ചാമ്പ്യൻസ്​ ലീഗ് ഫൈനലിന് വേദിയായി ഖത്തറിനെ തെരഞ്ഞെടുക്കുകയാണെന്നും ഖത്തറിനും പ്രാദേശിക അതോറിറ്റികൾക്കും മന്ത്രാലയങ്ങൾക്കും പ്രത്യേക നന്ദി അറിയിക്കുകയാണെന്ന് എ.എഫ്.സി ജനറൽ സെക്രട്ടറി ഡാറ്റോ വിൻസർ ജോൺ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here