1980 ലേറെ വരുന്ന സന്ദർശക വിസ അപേക്ഷകർ,ഒൻപത് ചാർട്ടേർഡ് വിമാനങ്ങൾ .യു എ യിലെ സ്മാർട്ട് ട്രാവൽസ് ഉടമ അഫി അഹ്‌മദ്‌  ഇവിടെ ചരിത്രം കുറിക്കുകയായിരുന്നു  .അവസാന ആൾക്കും വിസ ലഭിച്ചു പുറത്തിറങ്ങി എന്ന് ഉറപ്പ് വരുത്തി ഉറക്കമിളിച്ച്   പാതി രാത്രി വരെ നടത്തിയ ദൗത്യം സന്തോഷകരമായി അവസാനിച്ചപ്പോൾ അഫി അഹ്മദിനും അദ്ദേഹത്തിന്റെ ടീമിനും ബിസിനസ്സിലുപരി വലിയൊരു നന്മ ചെയ്ത അനുഭവമായി മാറി .കഥ ഇങ്ങനെ .

മുട്ടിയ വാതിലുകളെല്ലാം നിസ്സഹായാവസ്ഥയിൽ കൈ മലർത്തിയതോടെ യാണ് നിരവധി ആളുകൾ കഴിഞ്ഞ രണ്ട് ദിവസങ്ങളായി വിസ മാറ്റം  ആവശ്യവുമായി ഇദ്ദേഹത്തിന്റെ സ്ഥാപനത്തെ സമീപിച്ചത്  .എല്ലാവർക്കും ഒരേ ആവശ്യം . എത്രയും പെട്ടെന്ന് പുതിയ വിസയിലേക്ക് മാറണം .കൊറോണ  പ്രശ്‌നത്തെ തുടർന്ന് പുതിയ വിസകൾ ഒന്നും തന്നെ 17 മുതൽ അനുവദിക്കില്ലെന്ന്  യു എ ഇ ഗവൺമെന്റ് തീരുമാനം അക്ഷരാർത്ഥത്തിൽ ഭീതിയിലാഴ്ത്തിയത് ഇവിടെ സന്ദർശക വിസയിലുള്ളവരേയാണ് .വിസ പുതുക്കാൻ ആഴ്ചകൾ  ബാക്കിയുള്ളവരും കഴിഞ്ഞവരുമൊക്കെ അവസാന ദിവസത്തിൽ എവിടെ ചെല്ലുമെന്നോ എന്ത് ചെയ്യണമെന്നറിയാതെ കുഴഞ്ഞു .
ആവശ്യക്കാരുടെ എണ്ണം ആയിരം കടന്നതോടെയാണ് പ്രശ്നത്തിന്റെ ഗൗരവം അഫി അഹ്മദിന് മനസ്സിലായത് .യു എ ഇ  യിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകനും സമൂഹ മാധ്യമങ്ങളിൽ സജീവ സാന്നിധ്യം കൂടിയായ ഇദ്ദേഹം തന്റെ സ്വാധീനവും ബന്ധങ്ങളും ഉപയോഗിച്ച് അവസാന ദിവസത്തേയ്ക്ക് വിമാനങ്ങൾ ചാർട്ട് ചെയ്തു .ഒന്നും രണ്ടുമല്ല  ഒമ്പത് ഫ്‌ളൈറ്റുകളാണ് ഇത്രയും ആൾക്കാർക്ക് വിസ മാറ്റത്തിന് അഫി ഉപയോഗിച്ചത് .വ്യോമയാന രംഗത്ത് വർഷങ്ങളായി പ്രവർത്തിക്കുന്ന അഫി അഹ്‌മദ്‌ ഏറ്റെടുത്ത ഈ ധൗത്യം വിജയകരമായാതോടെ അതിന്റെ ഗുണഫലം അനുഭവിച്ചതിൽ കൂടുതലും യു എ ഇ യിലെ മലയാളി സമൂഹമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here