ലോകത്തിലെ ഏറ്റവും വലിയ നിരീക്ഷണ ചക്രമായ ഐൻ ദുബൈ വീണ്ടും തുറക്കുന്നത് വൈകും. അറ്റകുറ്റപ്പണികൾ പൂർണമായും പൂർത്തീകരിച്ച ശേഷം കുറച്ച് മാസങ്ങൾക്ക് ശേഷമെ ഐൻ ദുബൈ തുറക്കൂ എന്ന് അധികൃതർ വെബ്സൈറ്റിൽ വ്യക്തമാക്കി. അടുത്ത വർഷം ആദ്യ പാദത്തോടെ തുറക്കുമെന്നാണ് കരുതുന്നത്. മാർച്ച് 14നാണ് അറ്റകുറ്റപ്പണിക്കായി ഐൻ ദുബൈ അടച്ചത്. പെരുന്നാൾ അവധി സമയത്ത് തുറക്കുമെന്നായിരുന്നു അന്ന് അറിയിച്ചിരുന്നത്. എന്നാൽ, പ്രവർത്തനം നീട്ടിവെക്കുകയായിരുന്നു. ഐൻ ദുബൈയിലെ നവീകരണ പ്രവർത്തനം ഊർജിതമായി നടക്കുന്നുണ്ട്.