ബജറ്റ് എയർലൈനായ എയർ അറേബ്യ അബുദാബി ഈ മാസം 7ന് അഫ്ഗാനിസ്ഥാനിലെ കാബൂളിലേക്കും ബംഗ്ലദേശിലെ ധാക്കയിലേക്കും വിമാന സർവീസ് ആരംഭിക്കുന്നു. ഓൺലൈനിലൂടെ ടിക്കറ്റ് ബുക്കിങ്ങും ആരംഭിച്ചു. അബുദാബിയിൽ നിന്ന് ഈജിപ്തിലെ അലക്സാണ്ട്രിയയിലേക്കു സർവീസ് നടത്തിയായിരുന്നു ഉദ്ഘാടനം. ഈജിപ്തിലെ സൊഹാഗിലേക്കും സർവീസുണ്ട്.

എയർ അറേബ്യ അബുദാബി സർവീസ് ആരംഭിച്ചതോടെ അബുദാബിയിൽനിന്ന് കുറഞ്ഞ ചെലവിൽ കൂടുതൽ നഗരങ്ങളിലേക്ക് പോകാം. യുഎഇയുടെ അഞ്ചാമത് ഔദ്യോഗിക എയർലൈനും മൂന്നാമത് ബജറ്റ് എയർലൈനുമാണ് എയർ അറേബ്യ അബുദാബി. ഇത്തിഹാദ്, എമിറേറ്റ്സ് എന്നിവയ്ക്കു പുറമേ ബജറ്റ് എയർലൈനുകളായ ഫ്ളൈ ദുബായ്, എയർ അറേബ്യ എന്നിവയാണ് മറ്റു എയർലൈനുകൾ.

LEAVE A REPLY

Please enter your comment!
Please enter your name here