അബുദാബിയുടെ ബജറ്റ് എയർലൈനായ എയർ അറേബ്യ അബുദാബി 14ന് പ്രവർത്തനമാരംഭിക്കും. ഈജിപ്തിലെ അലക്സാണ്ട്രിയയിലേക്കാണ് കന്നി വിമാനം പറക്കുക. യുഎഇ സമയം വൈകിട്ട് മൂന്നിന് പുറപ്പെട്ട് പ്രാദേശിക 4.55ന് അലക്സാണ്ട്രിയയിലെത്തും. ഈജിപ്തിലെ സൊഹാഗിലേക്കും സർവീസുണ്ട്. അബുദാബി രാജ്യാന്തര ആസ്ഥാനമാക്കിയാണ് എയർലൈൻ പ്രവർത്തിക്കുക. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ആഴ്ചയിൽ 3 സർവീസ് ഉണ്ടാകും.

ഇത്തിഹാദ് എയർവേയ്സിന്റെയും എയർ അറേബ്യയുടെയും സംയുക്ത സംരംഭമായ എയർ അറേബ്യ അബുദാബി സർവീസ് ആരംഭിക്കുന്നതോടെ അബുദാബിയിൽനിന്ന് കുറഞ്ഞ ചെലവിൽ കൂടുതൽ നഗരങ്ങളിലേക്ക് പറക്കാനാകും. കോവിഡിനിടെ തുടങ്ങുന്ന പുതിയ സർവീസിനെ ഏറെ പ്രതീക്ഷയോടെയാണ് ലോകം ഉറ്റുനോക്കുന്നത് .യുഎഇയുടെ അഞ്ചാമത് ഔദ്യോഗിക എയർലൈനും മൂന്നാമത് ബജറ്റ് എയർലൈനുമാണ് എയർ അറേബ്യ അബുദാബി.

10 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here