യാത്രക്കാരെ ആകർഷിക്കാൻ ‘ത്രീ ഇൻ വൺ ഓഫറുമായി എയർ ഇന്ത്യ. ദുബായിൽ നിന്ന് ഇന്ത്യയിലേക്കു പറക്കാൻ 310 ദിർഹം. കൂടാതെ ഇക്കണോമി ക്ലാസിൽ 40 കിലോയും ബിസിനസ് ക്ലാസിൽ 50 കിലോയും സൗജന്യ ബാഗേജ് പരിധിയുമുണ്ട്. ഒരു തവണ യാത്രാ തീയതി സൗജന്യമായി മാറ്റാനും അവസരം.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ ഉൾപ്പെടെ 9 സെക്ടറുകളിലേക്കാണ് ഈ നിരക്കിൽ യാത്ര ചെയ്യാനാവുക. അഹ്മ്മദാബാദ്, അമൃതസർ, ബെംഗളൂരു, ചെന്നൈ, ഡൽഹി, ഹൈദരാബാദ്, ഇൻഡോർ, ജയ്പൂർ, മുംബൈ എന്നിവയാണ് 310 ദിർഹത്തിന് ടിക്കറ്റു ലഭിക്കുന്ന മറ്റു സെക്ടറുകൾ.

ലക്നൗവിലേക്ക് 330 ദിർഹവും ഗോവയിലേക്ക് 540 ദിർഹവുമാണ് കുറഞ്ഞ നിരക്ക്. യുഎഇയിൽനിന്ന് ഇന്ത്യയിലേക്കുള്ള യാത്രയ്ക്കു മാത്രമാണ് ഈ ആനുകൂല്യം. ഈ മാസം 31നകം ടിക്കറ്റ് എടുക്കുകയും മാർച്ച് 31നകം യാത്ര ചെയ്യുകയും വേണമെന്ന് നിബന്ധനയുണ്ട്. താൽപര്യമുള്ളവർക്ക് എയർ ഇന്ത്യ ഓഫിസിൽ നേരിട്ട് ബന്ധപ്പെടാം.

LEAVE A REPLY

Please enter your comment!
Please enter your name here