കോവിഡിനെ തുടര്‍ന്ന്​ വിദേശരാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ വീണ്ടും സര്‍വിസ്​ ആരംഭിച്ച്‌​ എയര്‍ ഇന്ത്യ. ഒക്​ടോബര്‍ 31 വരെയുള്ള​ വന്ദേഭാരത്​ സര്‍വിസുകളാണ്​ പ്രഖ്യാപിച്ചത്​. സൗദി അറേബ്യ, സിങ്കപ്പുര്‍, ഇസ്രായേല്‍, ശ്രീലങ്ക, തായ്​ലാന്‍ഡ്, ഇറ്റലി എന്നിവിടങ്ങളില്‍നിന്നാണ്​ സര്‍വിസ്​ നടത്തുന്നത്​.

കഴിഞ്ഞ വര്‍ഷം കോവിഡിനെ തുടര്‍ന്ന്​ വിവിധ രാജ്യങ്ങളില്‍ കുടുങ്ങിയവരെ തിരികെ എത്തിക്കാനാണ്​ കേന്ദ്ര സര്‍ക്കാര്‍ വന്ദേ ഭാരത്​ സര്‍വിസ്​ ആരംഭിച്ചത്​. സിവില്‍ ഏവിയേഷന്‍െറ കണക്കുകള്‍ പ്രകാരം ഏകദേശം 8.9 ദശലക്ഷം ഇന്ത്യന്‍ പൗരന്മാരെ വിദേശത്തുനിന്ന് ഇതുവരെ തിരിച്ചെത്തിച്ചു.

ലോകത്തിന്‍െറ പലഭാഗങ്ങളിലും കോവിഡ്​ രണ്ടാംതരംഗത്തെ തുടര്‍ന്ന്​ ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുകയാണ്​. ഇവരെ തിരികെ എത്തിക്കാനാണ്​ ഇപ്പോള്‍ പുതിയ സര്‍വിസുകള്‍ പ്രഖ്യാപിച്ചത്​. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങളുടെ തീയതി, സമയം, പുറപ്പെടല്‍, വരവ് എന്നിവയടങ്ങിയ പട്ടിക എയര്‍ ഇന്ത്യ പ്രസിദ്ധീകരിച്ചിട്ടുണ്ട്​. എയര്‍ ഇന്ത്യയുടെ വെബ്​സൈറ്റില്‍നിന്നാണ്​ ടിക്കറ്റ്​ ബുക്ക്​ ചെയ്യേണ്ടത്​. അതേസമയം, വിമാനങ്ങളുടെ സമയക്രമത്തില്‍ മാറ്റം വരാമെന്നും എയര്‍ ഇന്ത്യ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here