സൗജന്യ കോവിഡ് പരിശോധന സൗകര്യം ഒരുക്കി അജ്മാന്‍ യൂണിവേഴ്സിറ്റി. കോവിഡ്​ വ്യാപനം തടയുന്നതി​െൻറ ഭാഗമായി സര്‍വകലാശാലയിലെ വിദ്യാർഥികൾ, ജീവനക്കാര്‍ എന്നിവര്‍ക്കാണ് സൗജന്യമായി കോവിഡ് പരിശോധന ഒരുക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഫലം ലഭിക്കുന്ന ഡി.പി.ഐ എന്ന ലേസര്‍ പരിശോധന രീതി തമൂഹ് ഹെൽത്ത് കെയർ കമ്പനിയുമായി സഹകരിച്ചാണ് അജ്മാന്‍ സര്‍വകലാശാല സംഘടിപ്പിക്കുന്നത്.

യു.എ.ഇയില്‍ ഒരു സര്‍വകലാശാല ആദ്യമായാണ്‌ ഇത്തരത്തില്‍ സൗജന്യ പരിശോധന സംഘടിപ്പിക്കുന്നതെന്ന് മെഡിക്കല്‍ സര്‍വിസ് മാനേജര്‍ ഡോ. ഫദ്ദ ജസ്സാസ് അവകാശപ്പെട്ടു. വരും ദിവസങ്ങളില്‍ കൂടുതല്‍ സാങ്കേതികമായ പരിശോധനാ രീതികള്‍ മറ്റു മേഖലകളിലേക്ക് കൂടി വ്യാപിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here