കോവിഡ് ഭീതിയിൽ പകച്ചു നിൽക്കെ അക്കാഫിന്റെ സഹായഹസ്തങ്ങൾ ഒരു സ്വാന്തനമായി ഒരു പറ്റം സിറിയക്കാരുടെ പക്കലെത്തി. ഷാർജാ മെഗാമാളിന്റെ പാർക്കിങ്ങിൽ വച്ച് 31 സിറിയൻ ഫാമിലിക്ക് FOSA – ഫാറൂഖ് കോളേജ് അലുംനി കോഴിക്കോട് നൽകിയ 20 കിറ്റുകളും കൂടാതെ അക്കാഫിൽ നിന്നും JJ ജലാലിന്റെയും, ബിനിൽ സ്കറിയയുടെയും നേതൃത്വത്തിലും കിറ്റുകൾ വിതരണം ചെയ്തു.

അക്കാഫിന്റെ സീനിയർ മെമ്പറായ ശ്രി. മുഹമ്മദ് റഫീഖ് ഫുഡ് കിറ്റുകൾ വിതരണം ഉത്ഘാടനം ചെയ്തു. ജനറൽ കൺവീനർ ശ്രീ. ബിനിൽ സ്കറിയ, സീനിയർ വോളന്റീർസ് ആയ ശ്രീ. JJ ജലാൽ, മുനീർ C L , മനോജ് V C , സുനിൽകുമാർ T K V , അജയ് , ശ്രിമതി. ബീനാ എന്നിവർ നേതൃത്വം നൽകി.

യുഎഇ യിൽ സമാനതകളില്ലാത്ത സേവന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുകയാണ് കേരളത്തിലെ കോളേജ് വിദ്യാർഥികളുടെ പൂർവ വിദ്യാർഥി സംഘടനയായ അക്കാഫ്. കോവിഡ് ബാധിച്ച് മുറികളിൽ കഴിയുന്നവർക്ക് ആംബുലൻസ് അടക്കമുള്ള സൗകര്യങ്ങൾ എത്തിച്ചും, രോഗികളുമായി അടുത്ത് സമ്പർക്കം പുലർത്തിയവർക്ക് ക്വാറന്റൈൻ കേന്ദ്രങ്ങൾ തയാറാക്കിയുമൊക്കെ മനുഷ്യ നന്മയുടെ പര്യായമാവുകയാണ് അക്കാഫ് വൊളന്റിയർമാർ.

മുറികളിലെയും മറ്റിടങ്ങളിലെയും അണുനശീകരണ പ്രവർത്തനങ്ങൾ നടത്താൻ ഒരു വിഭാഗം വൊളന്റിയർമാർ സദാ സജ്ജമാണ്. അടിയന്തര സഹായം ആവശ്യമായ രോഗികൾ, ഗർഭിണികൾ, മുൻഗണനാ പട്ടികയിലുള്ളവർ എന്നിവർ വിളിച്ചാൽ സഹായം ഉടനെ എത്തിക്കും. അൽ വർസാനിലെ ഐസൊലേഷൻ കേന്ദ്രങ്ങളിൽ രോഗികൾക്ക് സഹായവുമായി മറ്റു സംഘടനാ പ്രവർത്തവർക്കൊപ്പവും, കേരളത്തിന്റെ നോർക്ക ഹെൽപ്പ് ഡെസ്കിലും അക്കാഫ് സജീവമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here