യു.എ.ഇ. പൈതൃകമേളയായ അല്‍ ദഫ്‌റ ഫെസ്റ്റിവല്‍ ഒക്ടോബര്‍ 28 മുതല്‍ ജനുവരി 22 വരെ സംഘടിപ്പിക്കാന്‍ തീരുമാനമായതായി അബുദാബി മീഡിയ ഓഫീസ് അറിയിച്ചു. ഇത്തവണ കൂടുതല്‍ ചടങ്ങുകള്‍, മത്സരയിനങ്ങള്‍, സമ്മാനങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി കൂടുതല്‍ വിപുലമായാണ് ഇത്തവണത്തെ അല്‍ ദഫ്‌റ മേള സംഘടിപ്പിക്കുന്നതെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Al Dhafra Festival | Abu Dhabi Culture

മേളയില്‍ പങ്കെടുക്കുന്നവരുടെയും, അതിഥികളുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള എല്ലാ മുന്‍കരുതലുകളോടും കൂടിയായിരിക്കും മേള സംഘടിപ്പിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. അറേബ്യന്‍ മരുഭൂമികളിലെ നാടോടി ഗോത്ര ജീവിതരീതിയുടെയും, പരമ്ബരാഗത ശൈലിയുടെയും ഏറ്റവും വലിയ മഹോത്സവമായ അല്‍ ദഫ്‌റ ഫെസ്റ്റിവല്‍ കണക്കാക്കപ്പെടുന്നത്.

യു എ ഇയുടെ അമ്ബതാം വാര്‍ഷികാഘോഷങ്ങളോടോപ്പമാണ് പതിനഞ്ചാമത് അല്‍ ദഫ്‌റ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത് എന്നത് ഈ വര്‍ഷത്തെ മേളയുടെ പ്രത്യേകതയാണ്. യു എ ഇയിലെയും, ജി സി സിയിലെയും ഒട്ടകങ്ങളെ വളര്‍ത്തുന്നവര്‍ക്കിടയില്‍ ഉയര്‍ന്ന പങ്കാളിത്തം ഉറപ്പ് വരുത്തുന്നതിനായി കൂടുതല്‍ വിപുലമായ രീതിയിലാണ് ഇത്തവണ മേള സംഘടിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here