ഷാർജ: കഴിഞ്ഞ 9 വർഷക്കാലമായി ഷാർജ മുവൈലയിൽ പ്രവർത്തിക്കുന്ന സ്‌കിൽ ഡെവലപ്മെന്റ് സെന്ററായ അൽ സഹ്‌റ കുട്ടികൾക്കായി ഓണാഘോഷം സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസം അൽ സഹ്റയുടെ കിഡ്‌സ് ഡെവലപ്മെന്റ് സ്കൂളിൽ വെച്ച് നടന്ന ഓണാഘോഷ പരിപാടിയുടെ ഉദ്‌ഘാടനകർമ്മം യാബ് ലീഗൽ സർവീസസ് സിഇഒയും സാമൂഹ്യ പ്രവർത്തകനും ലോകകേരള സഭാംഗവുമായ സലാം പാപ്പിനിശ്ശേരി നിർവഹിച്ചു.കള്ളവും ചതിയുമില്ലാത്ത മാവേലി തമ്പുരാന്റെ വരവിനെ കളങ്കമില്ലാത്ത കുരുന്നുകൾക്കൊപ്പം ആടിയും പാടിയും ആർപ്പുവിളിച്ചുമാണ് തങ്ങളുടെ ഓണത്തെ അൽ സഹ്റ വരവേറ്റത്.

കുട്ടികളിലെ കലാവാസനയെ തിരിച്ചറിഞ്ഞ് അവർക്ക് വേണ്ട പ്രോത്സാഹനം നൽകി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തി കൊണ്ടുവരുന്നതിന് വേണ്ടി പ്രയത്നിക്കുന്ന ഒരു സ്ഥാപനമാണ് അൽ – സഹ്‌റ. നാളിതുവരെയായി നിരവധി പ്രതിഭകളെയാണ് അൽ സഹ്റ സമൂഹത്തിന് സംഭാവനയായി നൽകിയിട്ടുള്ളത്.

ഓണാഘോഷത്തോടനുബന്ധിച്ച് കുരുന്നുകളുടെ ഓണപ്പാട്ട്, ഡാൻസ് തുടങ്ങിയവ അരങ്ങേറി. ചടങ്ങിൽ അൽ സഹ്‌റയുടെ സിഇഒ സിറുജ ദിൽഷാദ്, ഫൈനാൻസ് മാനേജർ അബ്ദുൽ റഹീം ദിൽഷാദ്, യുസ്‌റ എസന്തർ, അബ്ദുൽ ഹഖ് , ഫർസാന അബ്ദുൽ ജബ്ബാർ, ജംഷീർ വടഗിരിയിൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here