കുവൈത്തില്‍ സ്കൂളുകള്‍ തുറക്കുന്നത് സെപ്റ്റംബറില്‍ ആയിരിക്കുമെന്ന് ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ.ബാസില്‍ അല്‍ സബാഹ്. സ്കൂളുകളിലെ മുഴുവന്‍ ജീവനക്കാരും അടുത്തമാസം വാക്സിനേഷന്‍‌ എടുക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. കുത്തിവയ്പ് എടുക്കാത്തവര്‍ക്ക് റമസാന് ശേഷം സിനിമ തിയറ്ററുകളില്‍ പ്രവേശനം നല്‍കില്ല.

ജീവനക്കാര്‍ വാക്സീന്‍ സ്വീകരിക്കാത്ത ചില സ്ഥാപനങ്ങള്‍ അടച്ചിടാനും തീരുമാനമുണ്ടാകും. 4 ലക്ഷം സ്വദേശികള്‍ ഇതിനകം വാക്സീന്‍ സ്വീകരിച്ചു. ബാക്കിയുള്ളവരും സ്വീകരിക്കാന്‍ തയാറാകണം. 80 വയസ്സ് കഴിഞ്ഞ വിദേശികളില്‍ നാലിലൊന്ന് പേര്‍ വാക്സീന്‍ സ്വീകരിച്ചെന്നും മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here