തിരുവനന്തപുരം: കോവിഡ്​ 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രി പിണറായി വിജയ​​​​െൻറ ദുരിതാശ്വാസ നിധിയിലേക്ക്​ 25 ലക്ഷം രൂപ സംഭാവന നൽകി തെലുങ്ക്​ സൂപ്പർസ്റ്റാർ അല്ലു അർജുൻ. മുഖ്യമന്ത്രി പിണറായി വിജയനാണ്​ ഇക്കാര്യം വാർത്താ സമ്മേളനത്തിൽ അറിയിച്ചത്​.

കോവിഡ്​ 19​​​​െൻറ പശ്ചാത്തലത്തിൽ അല്ലു അർജുൻ ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങൾക്ക്​ വലിയ തുക സംഭാവന പ്രഖ്യാപിച്ചിരുന്നു. ഇതിന്​ പിന്നാലെയാണ്​ കേരളത്തോടുള്ള പ്രത്യേക താൽപര്യാർഥം തുക കൈമാറിയത്​. കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളത്തോടൊപ്പമുണ്ടെന്ന്​ അല്ലു അർജുൻ പറഞ്ഞതായും പിണറായി വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

ഫെഫ്​ക കോവിഡ്​ 19 ദുരിതാശ്വാസ നിധിയുമായി മുന്നോട്ട്​ വന്നപ്പോൾ അല്ലു അർജുൻ സംഭാവന നൽകി സഹായിക്കാമെന്ന്​ ഏറ്റിരുന്നതായി ബി. ഉണ്ണികൃഷ്​ണൻ പറഞ്ഞിരുന്നു. ​നേരത്തെ നടൻ മോഹൻലാൽ 

LEAVE A REPLY

Please enter your comment!
Please enter your name here