23 ദിവസത്തെ ആശുപത്രി വാസത്തിന് ബോളിവുഡ് താരം അമിതാഭ് ബച്ചനെ മുംബൈയിലെ നാനാവതി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ജൂലൈ 11 നാണ് കോവിഡ് പോസിറ്റീവായതിനെത്തുടര്‍ന്ന് 77 കാരനായ താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് മകന്‍ അഭിഷേക് ബച്ചനും കോവിഡ് പോസിറ്റീവായി അതേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഏറ്റവും പുതിയ പരിശോധനയോള്‍ കോവിഡ് നെഗറ്റീവായതിനെ തുടര്‍ന്നാണ് താരത്തെ ഡിസ്ചാര്‍ജ് ചെയ്തത്. ഇനി അദ്ദേഹം വീട്ടില്‍ വിശ്രമത്തിലായിരിക്കുമെന്നും അഭിഷേക് ബച്ചന്‍ ട്വീറ്റ് ചെയ്തു.

അഭിഷേകിന്റെ ഭാര്യ ഐശ്വര്യാ റായിക്കും കോവിഡ് പോസിറ്റീവാകുകയും വീട്ടില്‍ ഐസൊലേഷനില്‍ ആകുകയും ചെയ്തിരുന്നു. ഒരാഴ്ചയ്ക്ക് ശേഷം ഐശ്വര്യയെ ആശുപത്രിയിലേക്ക് മാറ്റി ജൂലൈ 27 ന് ഡിസ്ചാര്‍ജ് ചെയ്തു. അമിതാഭ് ബച്ചന്റെ ഭാര്യ ജയ ബച്ചന്റെ കോവിഡ് പരിശോധന ഫലം നെഗറ്റീവായിരുന്നു. അഭിഷേക് ബച്ചന്‍ ഇപ്പോഴും ആശുപത്രിയിലാണ്.

അമിതാഭിനും അഭിഷേകിനും കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് മുംബൈയിലെ കുടുംബ വസതിയായ ജല്‍സ ബൃഹന്‍ മുംബൈ കോര്‍പ്പറേഷന്‍ സീല്‍ ചെയ്തിരുന്നു. തുടര്‍ന്ന് വസതിയിലെ 30 ജീവനക്കാരെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കുകയും ചെയ്തു. പിന്നീട് ജൂലൈ 26 നാണ് വസതി വീണ്ടും തുറന്ന് കൊടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here