കോവിഡ്​ ​ലക്ഷണങ്ങൾ പോലും തിരിച്ചറിയാൻ കഴിയുന്ന ഫീച്ചറായ “ബ്ലെഡ്​ ഓക്​സിജൻ സെൻസറു”മായി വാച്ച്​ സീരിസ്​ 6 ആപ്പിൾ പുറത്തിറക്കി. കോവിഡിനെ തുടർന്ന ഓൺലൈനായി നടന്ന ചടങ്ങിലാണ്​ സ്​മാർട്ട്​ വാച്ചുകൾ പുറത്തിറക്കിയത്​. വാച്ച്​ എസ്​.ഇ എന്ന വില കുറഞ്ഞ മോഡൽ കൂടി ഉൾപ്പെടുന്നതാണ്​ ഇത്തവണത്തെ ആപ്പിൾ വാച്ച്​ ശ്രേണി. ഫാമിലി ഷെയറിങ്​ ഫീച്ചറാണ്​ മറ്റൊരു സവിശേഷത.

രക്​തത്തിലെ ഓക്​സിജൻെറ അളവ്​ പരിശോധിക്കാൻ കഴിയുന്ന ഫീച്ചറാണ്​ സീരിസ്​ 6ൻെറ പ്രധാന പ്രത്യേകത. പല ആരോഗ്യപ്രശ്​നങ്ങളും മുൻകൂട്ടി മനസിലാക്കാൻ നിരന്തരം ബ്ലെഡ്​ ഓക്​സിജൻ തോത്​ പരിശോധിക്കുന്നതിലൂടെ കഴിയുമെന്നാണ്​ ആപ്പിളും ആരോഗ്യവിദഗ്​ധരും അഭിപ്രായപ്പെടുന്നത്. കോവിഡ്​ ലക്ഷണങ്ങൾ പോലും ഇതിലൂടെ കണ്ടെത്താൻ കഴിയുമെന്നാണ്​ ആപ്പിളിൻെറ അവകാശവാദം. വാച്ച്​ സീരിസ്​ 5ൽ ഉൾപ്പെടുത്തിയ ഇ.സി.ജി പലരുടേയും ആരോഗ്യ പ്രശ്​നങ്ങൾ കണ്ടെത്തിയ​ത്​ പോലെ ബ്ലെഡ്​ ഓക്​സിജൻ ഫീച്ചറും നിരവധി​പേർക്ക്​ ഉപകാരപ്രദമാകുമെന്ന്​ ആപ്പിൾ പ്രതീക്ഷ പ്രകടിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here