അടിസ്ഥാന ഉൽപ്പന്നങ്ങളുടെ അപ്രഖ്യാപിത വില വർദ്ധനവിന് കൂച്ചുവിലങ്ങിട്ട് യുഎഇയുടെ സുപ്രധാന തീരുമാനം. ഇനി മുതൽ വില വർദ്ധനവിന് സാമ്പത്തികകാര്യ മന്ത്രാലയത്തിന്‍റെ മുൻകൂർ അനുമതി നേടണമെന്ന്​ അധികൃതർ അറിയിച്ചു. ഒൻപത് ഉൽപ്പന്നങ്ങളുടെ വില വർദ്ധനവിന് ഇത് തടയിടുമെന്നാണ് കണക്കുകൂട്ടൽ.

എണ്ണ, മുട്ട, പാൽ, അരി, പഞ്ചസാര, കോഴി, ​പയർവർഗ്ഗങ്ങൾ, റൊട്ടി, ഗോതമ്പ് എന്നിവയുടെ വിലവർധനവിനാണ്​ അനുമതി തേടേണ്ടത്​. ഇത്​ പ്രാഥമിക പട്ടിക മാത്രമാണെന്നും വിലനിലവാരം അനുസരിച്ച്​ കൂടുതൽ ഉൽപന്നങ്ങൾ ഈ പട്ടികയിൽ ഉൾപെടുത്തുമെന്നും അധികൃതർ അറിയിച്ചു.

ഇറക്കുമതി ചെയ്യുന്ന വസ്തുക്കൾക്ക്​ നൽകിയിരുന്ന കസ്റ്റംസ്​ തിരുവ ഇളവ്​ നയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്​. പ്രദേശികമായി ലഭ്യമല്ലാത്ത ഉൽപന്നങ്ങൾക്ക്​ മാത്രമെ ഇനി മുതൽ ഇളവ്​ ലഭിക്കൂ. ​

LEAVE A REPLY

Please enter your comment!
Please enter your name here