കോവിഡ് പ്രതിസന്ധിയ്ക്കിടെ പുതിയ പ്രതീക്ഷകൾ നൽകുകയാണ് അറേബ്യൻ ട്രാവൽ മാർക്കറ്റ് (എ.ടി.എം.). ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന എ.ടി.എം. മാറിയ സാഹചര്യങ്ങളിലെ ടൂറിസം, വിമാനയാത്ര തുടങ്ങിയവയാണ് പ്രധാനമായും ചർച്ച ചെയ്യുന്നത്. ഗൾഫിലെ ഏറ്റവും വലിയ ട്രാവൽ ആൻഡ് ടൂറിസം പ്രദർശനമാണിത്. ഇസ്രയേൽ അടക്കം 62 രാജ്യങ്ങളിൽനിന്നുള്ള 1300 ട്രാവൽ സ്ഥാപനങ്ങളാണ് എ.ടി.എമ്മിൽ പങ്കെടുക്കുന്നത്. വിനോദ സഞ്ചാര മേഖലയിലെ പുതിയപ്രഭാതം എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ മേള. സാമൂഹിക അകലം പാലിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായി ഏത് സമയത്തും 11,000 ആളുകളെ ഹാളുകളിൽ ഉൾക്കൊള്ളിക്കാവുന്ന നിലയിലാണ് പ്രദർശനം സജ്ജീകരിച്ചിട്ടുള്ളത്.

ഈ വർഷം എ.ടി.എം. ചരിത്രത്തിൽ ആദ്യമായി ഒരു പുതിയ ഹൈബ്രിഡ് ഫോർമാറ്റ് അവതരിപ്പിച്ചിട്ടുണ്ട്. ഇതനുസരിച്ച് മേയ് 24 മുതൽ 26 വരെ വെർച്വൽ പ്ലാറ്റ് ഫോം വഴി കൂടുതൽ പ്രേക്ഷകരിലേക്കെത്തുവാൻ സാധിക്കും. കഴിഞ്ഞ വർഷം അരങ്ങേറ്റം കുറിച്ച എ.ടി.എം. വെർച്വലിൽ 140 രാജ്യങ്ങളിൽ നിന്നായി 12,000 ഓൺലൈൻ പങ്കാളികൾ പങ്കെടുത്തിരുന്നു. മേയ് 19- ന് മേള സമാപിക്കും. മേള സന്ദർശിക്കാൻ www.wtm.com/atm എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണം.

LEAVE A REPLY

Please enter your comment!
Please enter your name here