ഷാ​ർ​ജ​യു​ടെ പു​തി​യ വാ​ണി​ജ്യ ഹ​ബ്ബാ​യി അ​രാ​ദ സെ​ൻ​ട്ര​ൽ ബി​സി​ന​സ്​ ഡി​സ്​​ട്രി​ക്​​ട്​ (സി.​ബി.​ഡി) വ​രു​ന്നു. ​മ​ഹാ​മാ​രി എ​ത്തി​യ​ശേ​ഷം മേ​ഖ​ല​യി​ൽ സ്ഥാ​പി​ക്കു​ന്ന ആ​ദ്യ ബി​സി​ന​സ്​ പാ​ർ​ക്കാ​ണി​ത്. അ​ൽ​ജാ​ദ​യി​ൽ നി​ർ​മി​ക്കു​ന്ന ബി​സി​ന​സ്​ ഡി​സ്​​ട്രി​ക്ടി​ൽ 4.3 ദ​ശ​ല​ക്ഷം ച​തു​ര​ശ്ര അ​ടി​യി​ലാ​യി 40 സ്മാ​ർ​ട്ട്​ ഓ​ഫി​സ്​ ​ബ്ലോ​ക്കു​ക​ളു​ണ്ട്. എ​ട്ട്​ ​ബ്ലോ​ക്കു​ക​ളു​ടെ ആ​ദ്യ​ഘ​ട്ടം 2025ൽ ​പൂ​ർ​ത്തീ​ക​രി​ക്കാ​നാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ഒ​രേ​സ​മ​യം 20,000 ജീ​വ​ന​ക്കാ​രെ ഉ​ൾ​ക്കൊ​ള്ളാ​നു​ള്ള ശേ​ഷി​യു​ണ്ട്​ സി.​ബി.​ഡി​ക്ക്. യു.​എ.​ഇ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ സി.​ബി.​ഡി​യി​ൽ അ​നാ​യാ​സ ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലൂ​ടെ ഓ​ഫി​സ്​ തു​റ​ക്കാ​ൻ ക​ഴി​യും. അ​ത്യാ​ധു​നി​ക സാ​​ങ്കേ​തി​ക​വി​ദ്യ​ക​ളു​ടെ​യും നൂ​ത​നാ​ശ​യ​ങ്ങ​ളു​ടെ​യും കേ​ന്ദ്ര​മാ​യി​രി​ക്കും സി.​ബി.​ഡി. യു.​എ.​ഇ​യി​ലും പു​റ​ത്തു​മു​ള്ള എ​ല്ലാ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ളെ​യും ആ​ക​ർ​ഷി​ച്ച്​ ബി​സി​ന​സ്​ ഹ​ബ്ബാ​യി മാ​റാ​നു​ള്ള ഷാ​ർ​ജ​യു​ടെ വീ​ക്ഷ​ണ​മാ​ണ്​ അ​രാ​ദ ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന്​ ചെ​യ​ർ​മാ​ൻ ശൈ​ഖ്​ സു​ൽ​ത്താ​ൻ ബി​ൻ അ​ഹ്​​മ​ദ്​ ബി​ൻ സു​ൽ​ത്താ​ൻ അ​ൽ ഖാ​സി​മി പ​റ​ഞ്ഞു. ജോ​ലി​ചെ​യ്യാ​നും താ​മ​സി​ക്കാ​നും വി​നോ​ദ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടാ​നു​മു​ള്ള ന​ഗ​രാ​നു​ഭ​വ​മാ​യി​രി​ക്കും സി.​ബി.​ഡി ന​ൽ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here