ഐ.പി.എല്‍ 14ാം സീസണില്‍ നിന്ന് രാജസ്ഥാന്‍ റോയല്‍സിന്റെ ഇംഗ്ലണ്ട് താരം ജോഫ്രാ ആര്‍ച്ചര്‍ പുറത്ത്. വലത് കൈമുട്ടിന് ഏറ്റ പരിക്കിനെ തുടര്‍ന്നാണ് ആര്‍ച്ചര്‍ ടൂര്‍ണമെന്റില്‍ നിന്ന് വിട്ടു നില്‍ക്കുന്നത്. നേരത്തെ ടൂര്‍ണമെന്റിന്റെ ആദ്യ പകുതിയ്ക്ക് ശേഷം ആര്‍ച്ചര്‍ ടീമിനൊപ്പം ചേരുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. എന്നാല്‍ പരിക്ക് ഗുരുതരമായതിനാല്‍ ടൂര്‍ണമെന്റില്‍ നിന്ന് പൂര്‍ണമായും പിന്മാറാന്‍ സാഹചര്യമൊരുങ്ങുകയായിരുന്നു.

പരിക്ക് ഗുരുതരമായതിനാല്‍ ആര്‍ച്ചര്‍ക്ക് ശസ്ത്രക്രിയ വേണം. ഇന്ത്യയ്ക്കെതിരായ ടി20 പരമ്ബരയില്‍ അര്‍ച്ചര്‍ കളിച്ചിരുന്നു. എന്നാല്‍ അതിന് ശേഷം താരത്തിന്റെ പരിക്ക് വഷളായതായി ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍ പറഞ്ഞിരുന്നു. പരിക്കിനെ തുടര്‍ന്ന് നേരത്തെ ഇന്ത്യക്കെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും ആര്‍ച്ചര്‍ വിട്ടുനിന്നിരുന്നു.

ആർച്ചറിന്റെ അസാന്നിധ്യം രാജസ്ഥാന്‍ റോയല്‍സിന് നികത്താനാവാത്ത തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. മുന്‍ സീസണുകളില്‍ റോയല്‍സിന്റെ നട്ടെല്ലായിരുന്നു ആര്‍ച്ചര്‍. കഴിഞ്ഞ സീസണില്‍ 14 മത്സരങ്ങളില്‍ നിന്ന് 20 വിക്കറ്റുകളാണ് ആര്‍ച്ചര്‍ വീഴ്ത്തിയത്. ആര്‍ച്ചറില്ലാത്ത മത്സരങ്ങള്‍ സഞ്ജുവിന്റെ റോയല്‍സിന് കഠിനം തന്നെയാകും.

LEAVE A REPLY

Please enter your comment!
Please enter your name here