10 വർഷത്തിനകം എല്ലാ രംഗത്തും നിർമിതബുദ്ധി (എഐ)യുടെ വൻ സാധ്യതകൾ ഉപയോഗപ്പെടുത്താൻ യുഎഇ തയാറെടുക്കുന്നു. നിർമാണം, ഇലക്ട്രോണിക്സ്, വ്യോമയാനം, റോബട്ടിക്സ്, ബഹിരാകാശം, ഐടി, സൈബർ സുരക്ഷ തുടങ്ങിയ മേഖലകളിൽ എഐ സാങ്കേതികവിദ്യ വ്യാപകമാക്കുന്നതോടെ ഒട്ടേറെ തൊഴിലവസരങ്ങൾ ഒരുങ്ങും.

വിദഗ്ധ തൊഴിലാളികളെ രാജ്യത്തേക്ക് ആകർഷിക്കുന്നതിനൊപ്പം വിദ്യാഭ്യാസ-പരിശീലന പദ്ധതികളും തുടങ്ങും. ഇതിന്റെ ഭാഗമായാണ് പ്രാഥമിക വിദ്യാഭ്യാസ മേഖലയിലടക്കം സമഗ്ര മാറ്റം പ്രഖ്യാപിച്ചത്. പാഠ്യപദ്ധതി പരിഷ്കരിച്ച് ഭാവിയിലെ ജോലിക്ക് ആവശ്യമാകും വിധം യുവതലമുറയെ സജ്ജമാക്കും. ഉന്നത സാങ്കേതിക വിദ്യകളിൽ ലോകത്തെ മുഖ്യകേന്ദ്രമാകുകയാണു ലക്ഷ്യം. മുഹമ്മദ് ബിൻ സായിദ് സർവകലാശാലയിലടക്കം എഐ സാങ്കേതിക വിദ്യ പഠിക്കാം. നിർമിതബുദ്ധിക്ക് പ്രത്യേക മന്ത്രാലയം രൂപീകരിച്ച രാജ്യമാണ് യുഎഇ.

LEAVE A REPLY

Please enter your comment!
Please enter your name here