ഡല്‍ഹിയില്‍ കൊവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ . സെപ്തംബര്‍ പതിനാറ് വരെ ഡല്‍ഹിയില്‍ 4,500 വരെയായിരുന്നു കൊവിഡ് പ്രതിദിന കണക്ക് . എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ ഇത് കുറയുന്നതായി കാണാം . അടുത്ത ദിവസങ്ങളില്‍ കൊവിഡ് വ്യാപനം കുറയുമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന സൂചനയെന്നും അരവിന്ദ് കേജ്‌രിവാള്‍ പറഞ്ഞു .

പ്രതിദിന കണക്കില്‍ ഏറ്റവും വലിയ വര്‍ധനവ് രേഖപ്പെടുത്തിയത് സെപ്തംബര്‍ പതിനാറിനായിരുന്നു . 4,473 പേര്‍ക്കാണ് സെപ്തംബര്‍ 16 ന് കൊവിഡ് സ്ഥിരീകരിച്ചത്. സെപ്തംബര്‍ 15 മുതല്‍ 19 വരെ ദിനംപ്രതി 4000ലേറെ കേസുകളും 30 മുതല്‍ 40 വരെ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു . അതിന് ശേഷം കൊവിഡ് കേസുകളുടെ എണ്ണം കുറഞ്ഞു . 24 മണിക്കൂറിനകം 3,700 കേസുകളും അതില്‍ താഴെയുമായി പ്രതിദിന കൊവിഡ് കണക്ക്. വരും ദിവസങ്ങളില്‍ കൊവിഡ് വ്യാപനം കുറയുമെന്ന സൂചനയും കേജ്‌രിവാള്‍ പറഞ്ഞു .

LEAVE A REPLY

Please enter your comment!
Please enter your name here