ഓ​സ്ട്രേ​ലി​യ​യി​ല്‍ പ​ര്യ​ട​നം ന​ട​ത്തു​ന്ന ഇ​ന്ത്യ​ന്‍ ടീ​മി​ന് പ​രി​ക്കി​ന്‍റെ പ്ര​ഹ​രം തു​ട​രു​ന്നു. പ​ര​ന്പ​ര​യി​ലെ നാ​ലാം ടെ​സ്റ്റി​നു​ള്ള ടീ​മി​ല്‍​നി​ന്നു പേ​സ​ര്‍ ജ​സ്പ്രീ​ത് ബും​റ പു​റ​ത്താ​യി.

സി​ഡ്നി ടെ​സ്റ്റി​ല്‍ ഫീ​ല്‍​ഡിം​ഗി​നി​ടെ​യേ​റ്റ പ​രി​ക്കാ​ണു ബും​റ​യ്ക്കു തി​രി​ച്ച​ടി​യാ​യ​ത്. ബും​റ​യു​ടെ വ​യ​റി​നാ​ണു പ​രി​ക്കെ​ന്നും സ്ഥി​തി ഗു​രു​ത​ര​മാ​ക്കാ​ന്‍ സാ​ഹ​ച​ര്യ​മൊ​രു​ക്കാ​തെ ബും​റ​യെ ബി​സി​സി​ഐ ടീ​മി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നെ​ന്നും റി​പ്പോ​ര്‍​ട്ടു​ക​ള്‍ പ​റ​യു​ന്നു. ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ടെ​സ്റ്റ് പ​ര​ന്പ​ര​യാ​ണു ബി​സി​സി​ഐ​യു​ടെ മ​ന​സി​ല്‍. പ​രി​ക്കേ​റ്റു പു​റ​ത്താ​കു​ന്ന അ​ഞ്ചാം ഇ​ന്ത്യ​ന്‍ താ​ര​മാ​ണു ബും​റ. നേ​ര​ത്തെ, ഓ​ള്‍​റൗ​ണ്ട​ര്‍ ര​വീ​ന്ദ്ര ജ​ഡേ​ജ, മ​ധ്യ​നി​ര ബാ​റ്റ്സ്മാ​ന്‍ ഹ​നു​മ വി​ഹാ​രി, പേ​സ​ര്‍​മാ​രാ​യ മു​ഹ​മ്മ​ദ് ഷ​മി, ഇ​ഷാ​ന്ത് ശ​ര്‍​മ, ഉ​മേ​ഷ് യാ​ദ​വ്, കെ.​എ​ല്‍. രാ​ഹു​ല്‍ എ​ന്നി​വ​ര്‍ പ​രി​ക്കി​നെ തു​ട​ര്‍​ന്നു ടീ​മി​ല്‍​നി​ന്നു പു​റ​ത്താ​യി​രു​ന്നു.

ബും​റ പു​റ​ത്താ​യ​തോ​ടെ ബ്രി​സ്ബേ​നി​ല്‍ മു​ഹ​മ്മ​ദ് സി​റാ​ജാ​കും ഇ​ന്ത്യ​ന്‍ ബൗ​ളിം​ഗി​നെ ന​യി​ക്കു​ക. ന​വ​ദീ​പ് സൈ​നി, ശാ​ര്‍​ദു​ള്‍ താ​ക്കു​ര്‍, ടി. ​ന​ട​രാ​ജ​ന്‍ എ​ന്നി​വ​ര്‍ സി​റാ​ജി​നു പി​ന്തു​ണ ന​ല്‍​കും.

LEAVE A REPLY

Please enter your comment!
Please enter your name here