ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ ര​ണ്ടാം ഏ​ക​ദി​ന​ത്തി​ലും ഇ​ന്ത്യ​ക്ക് തോ​ല്‍​വി. ഓ​സീ​സി​ന്‍റെ 390 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ര്‍​ന്ന ഇ​ന്ത്യ​യ്ക്ക് അ​മ്ബ​തോ​വ​റി​ല്‍ ഒ​മ്ബ​തു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 338 റ​ണ്‍​സെ​ടു​ക്കാ​നേ സാ​ധി​ച്ചു​ള്ളു. ഇ​തോ​ടെ മൂ​ന്ന് മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ ഏ​ക​ദി​ന പ​ര​മ്ബ​ര ഓ​സീ​സ് സ്വ​ന്ത​മാ​ക്കി.

ഇ​ന്ത്യ​ക്കാ​യി നാ​യ​ക​ന്‍ വി​രാ​ട് കോ​ഹ്‌​ലി​യും (89) കെ.എല്‍. രാ​ഹു​ലും (76) അ​ര്‍​ധ സെ​ഞ്ചു​റി നേ​ടി മി​ക​ച്ച ബാ​റ്റിം​ഗ് കാ​ഴ്ച​വ​ച്ചെ​ങ്കി​ലും വി​ജ​യ​തീ​ര​ത്തെ​ത്തി​ക്കാ​ന്‍ സാ​ധി​ച്ചി​ല്ല. കൂ​റ്റ​ന്‍ വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ര്‍​ന്നി​റ​ങ്ങി​യ ഇ​ന്ത്യ​ക്ക് ഓ​പ്പ​ണ​ര്‍​മാ​ര്‍ ഭേ​ദ​പ്പെ​ട്ട തു​ട​ക്ക​മാ​ണ് ന​ല്‍​കി​യ​ത്. ആ​ദ്യ വി​ക്ക​റ്റി​ല്‍ 58 റ​ണ്‍​സാ​ണ് മാ​യ​ങ്ക്-​ധ​വാ​ന്‍ സ​ഖ്യം കൂ​ട്ടി​ച്ചേ​ര്‍​ത്ത​ത്.

മൂ​ന്നാം വി​ക്ക​റ്റി​ല്‍ ഒ​ത്തു​ചേ​ര്‍​ന്ന കോ​ഹ്‌​ലി-​ശ്രേ​യ​സ് അ​യ്യ​ര്‍ സ​ഖ്യ​വും മി​ക​ച്ച ക​ളി​യാ​ണ് കാ​ഴ്ച​വ​ച്ച​ത്. 38 റ​ണ്‍​സെ​ടു​ത്ത അ​യ്യ​രെ സ്റ്റീ​വ് സ്മി​ത്ത് ത​ക​ര്‍​പ്പ​ന്‍ ക്യാ​ച്ചി​ലൂ​ടെ പു​റ​ത്താ​ക്കി​യാ​ണ് ഈ ​കൂ​ട്ടു​കെ​ട്ട് പൊ​ളി​ച്ച​ത്. നാ​ലാം വി​ക്ക​റ്റി​ല്‍ കെ.​എ​ല്‍. രാ​ഹു​ലി​നെ കൂ​ട്ടു​പി​ടി​ച്ച്‌ കോ​ഹ്‌​ലി 72 റ​ണ്‍​സി​ന്‍റെ കൂ​ട്ടു​കെ​ട്ടും ഉ​ണ്ടാ​ക്കി. എ​ന്നാ​ല്‍ സെ​ഞ്ചു​റി​യി​ലേ​ക്ക് കു​തി​ക്കു​ക​യാ​യി​രു​ന്ന കോ​ഹ്ലി​യെ ഹെ​ന്‍റി​ക്സ് ത​ക​ര്‍​പ്പ​ന്‍ ക്യാ​ച്ചി​ലൂ​ടെ പു​റ​ത്താ​ക്കി ഈ സഖ്യവും തകര്‍ത്തു.

നേ​ര​ത്തേ, ടോ​സ് നേ​ടി ബാ​റ്റ് ചെ​യ്ത ഓ​സീ​സ് നി​ശ്ചി​ത 50 ഓ​വ​റി​ല്‍ നാ​ലു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 389 റ​ണ്‍​സാ​ണ് നേ​ടി​യ​ത്. ബാ​റ്റ് ചെ​യ്ത അ​ഞ്ചു​പേ​രും അ​ര്‍​ധ​സെ​ഞ്ചു​റി പി​ന്നി​ട്ട മ​ത്സ​ര​ത്തി​ല്‍ സ്റ്റീ​വ് സ്മി​ത്തി​ന്‍റെ സെ​ഞ്ചു​റി​യാ​ണ് നി​ര്‍​ണാ​യ​ക​മാ​യ​ത്. തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം മ​ത്സ​ര​ത്തി​ലാ​ണു സ്മി​ത്ത് സെ​ഞ്ചു​റി നേ​ടി​യ​ത്. 62 പ​ന്തി​ല്‍ നി​ന്ന് സെ​ഞ്ചു​റി തി​ക​ച്ച സ്മി​ത്ത് 64 പ​ന്തി​ല്‍ നി​ന്ന് 104 റ​ണ്‍​സെ​ടു​ത്ത് പു​റ​ത്താ​യി.

LEAVE A REPLY

Please enter your comment!
Please enter your name here